SignIn
Kerala Kaumudi Online
Thursday, 24 September 2026 12.37 AM IST

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം : ഇ.പി. ജയരാജൻ

ep-jayarajan

തിരുവനന്തപുരം: ബി.ജെ.പി ഭരണത്തിൽ രാജ്യത്ത് എല്ലാ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമായെന്ന് അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ പറഞ്ഞു. രാജ്ഭവന് മുന്നിൽ കർഷക തൊഴിലാളി ധർണയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ ഇവിടെ ഒരുപാട് തൊഴിൽ സാധ്യതകൾ തുറന്നിട്ടുള്ളത് കൊണ്ട്

രാജ്യത്തെ തൊഴിലില്ലായ്മയുടെ രൂക്ഷത കേരളത്തിൽ അനുഭവപ്പെടുന്നില്ല. മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി വ്യത്യസ്തമാണ്.കോർപറേററ് പ്രീണനവും വർഗീയ താൽപര്യങ്ങളും മാത്രമാണ് കേന്ദ്രത്തിലെ മോദി സർക്കാരിനുള്ളത്. കർഷിക മേഖലയിൽ പോലും തൊഴിലില്ലായ്മ രൂക്ഷമ്ണ്.കർഷകരുടെയും തൊഴിലാളികളുടെയും മുന്നേറ്റത്തിൽ മോദയുടെ ഭരണം ഇല്ലാതാകുമെന്നും ഇ.പി പറഞ്ഞു..

കർഷകരുടെ കടബാധ്യത എഴുതിത്തള്ളുക, കാർഷിക വിളകൾക്ക് ഡോ. സ്വാമിനാഥൻ കമീഷൻ നിർദേശിച്ച കുറഞ്ഞ താങ്ങുവില ലഭ്യമാക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക,. ദേശീയ മിനിമം വേതനം പ്രതിമാസം 26,000 രൂപയാക്കുക തുടങ്ങി 21 ആവശ്യങ്ങൾ ഉന്നയിച്ചുള്ള മഹാധർണയിൽ രണ്ടാം ദിനവും ആയിരങ്ങൾ അണിനിരന്നു. ധർണ ഇന്ന് സമാപിക്കും.

എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ.്‌കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ ഗോപിനാഥ്, കെ.എസ് സുനിൽകുമാർ, ജില്ലാ പ്രസിഡന്റ് ആർ.രാമു, സെക്രട്ടറി സി .ജയൻ ബാബു ദേവദർശൻ, കെ. ശശാങ്കൻ, എസ്. കെ. പ്രീജ, വി .എസ്. പത്മകുമാർ, വി.ചാമുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EP JAYARAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA