പാലക്കാട്: എക്സാലോജിക് കേസിൽ വിജിലൻസ് എഫ്.ഐ.ആർ ഇട്ടാൽ കുടുങ്ങുക മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയുമായിരിക്കുമെന്ന് മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ. സമാനമായ ആരോപണത്തിൽ കോടതിക്ക് മുന്നിൽ പലവട്ടം കയറിയിറങ്ങി ശുദ്ധി തെളിയിച്ച പിണറായി വിജയനും കുടുംബാംഗങ്ങളും വെള്ളത്തിന് മുകളിൽ തന്നെ നിൽക്കുമെന്നും, യു.ഡി.എഫ് മന്ത്രിമാരായിരിക്കും മുങ്ങിത്താഴുകയെന്നും ബാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'എല്ലാ രേഖകളും എ.ജിയുടെ ഓഫീസിലെത്തിച്ച ശേഷമാണ് ഈ സ്ഥിതി. എഫ്.ഐ.ആർ ഇട്ടാൽ മന്ത്രിമാർ രണ്ടും കടുങ്ങും. എഫ്.ഐ.ആർ ഇട്ടില്ലെങ്കിൽ പിണറായി വിജയന്റെ നിരപരാധിത്വം തെളിയും. അതിനാൽ ഇത് ഇരുതലമുർച്ചയുള്ള വാളാണ് . താൻ മുഖ്യമന്ത്രിയെ നേരിൽക്കണ്ടത് എക്സാലോജിക് വിഷയവുമായി ബന്ധപ്പെട്ടല്ലെന്നും ,കെ.എസ്.എഫ്.ഇ തൊഴിലാളികളുടെ പ്രശ്നം സംസാരിക്കാനായിരുന്നുവെന്നും എ.കെ.ബാലൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |