SignIn
Kerala Kaumudi Online
Sunday, 20 September 2026 2.26 AM IST

നന്ദിഗ്രാം: സ്ഥാനാർത്ഥിയെ പിൻവലിക്കില്ല-കെ.സി

aa

ആലപ്പുഴ:പശ്ചിമബംഗാളിലെ നന്ദിഗ്രാം നിയമസഭ ഉപതിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്നും മിലൻ പ്രധാന്റെ അറസ്റ്റ് ദേശീയപ്രശ്നമായി ഉയർത്തുമെന്നും എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.

2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ അറസ്റ്റ് ചെയ്തത്. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമതബാനർജി പിന്തുണ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് പിടികൂടിയത്. ടി.എം.സി സ്ഥാനാർത്ഥിയെ നിർബന്ധിപ്പിച്ച് പിൻവലിച്ചു. മത്സരത്തിൽനിന്ന് പിന്മാറിയാൽ കേസുകൾ ഒഴിവാക്കാമെന്നാണ് പറയുന്നത്. മുതിർന്ന നേതാക്കൾ അവിടെ പ്രചാരണത്തിന് പോകും. സി.പി.എമ്മല്ല, കോൺഗ്രസാണ് ബി.ജെ.പിയോട് പോരാടുന്നത്. റിപ്പോർട്ടർ ടി.വി പരിശോധനയെക്കുറിച്ച് ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞിട്ടുണ്ട്. അത് വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത്. മാസപ്പടികേസ് സർക്കാർ നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KC VENUGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA