SignIn
Kerala Kaumudi Online
Wednesday, 23 September 2026 10.12 PM IST

സൗജന്യം പറ്റുന്നതിന് പിന്നിൽ ഉദ്ദേശ്യമുണ്ട്,​ സ്പോൺസർ ആരെന്ന് പറയണം; മുഖ്യമന്ത്രിക്കെതിരെ എംവി ഗോവിന്ദൻ

READ ENGLISH VERSION
mv-govindan-
എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമാനയാത്രകളുടെ സ്പോൺസർ ആരാണെന്ന ചോദ്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മലപ്പുറത്ത് ദുരന്തബാധിതരെ കാണാൻ പോയ യാത്രയുടെ സ്പോൺസർ ആരാണെന്ന് എം.വി. ഗോവിന്ദൻ ചോദിച്ചു. കേരളത്തിലെ സർക്കാർ ഒരു സ്പോൺസർ സർക്കാരും മുഖ്യമന്ത്രി സ്പോൺസർ മുഖ്യമന്ത്രിയുമായി അധപതിച്ചുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

ഇത്തരം സൗജന്യം പറ്റുന്നതിന് പിന്നിൽ ഉദ്ദേശ്യമുണ്ട്. മംഗലാപുരം യാത്രയുടെയും മലപ്പുറം യാത്രയുടെയും സ്പോൺസർ ആരാണെന്ന് പറയാൻ വെല്ലുവിളിക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. കെ.എം. ഷാജിയുടെ യാത്ര വഴിക്കുനിൽക്കുന്ന വണ്ടിയിലാണെങ്കിൽ ടൂറിസം വകുപ്പ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ ഇ.ഡി അന്വേഷണത്തെയും ഗോവിന്ദൻ വിമർശിച്ചു. എഫ്.ഐ.ആർ ഇടാൻ പോലും യോഗ്യതയില്ലാത്ത കേസിൽ കെജ്‌രിവാളിനെ മാസങ്ങളോളം ജയിലിലടച്ച ഏജൻസിയാണ് ഇ.ഡി. കരുവന്നൂരിൽ യഥാർത്ഥ പ്രതികളെ മാപ്പുസാക്ഷികളാക്കി സി.പി.എം നേതാക്കളെ പ്രതികളാക്കി. ഒരു തെളിവുമില്ലാതെ സി.പി.എം നേതാക്കളെ പ്രതിയാക്കുകയാണ് ഇ.ഡി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കേസിൽ ഇ.‌ഡി അന്വേഷണമില്ല. ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയത് സമ്മതിച്ചു. കള്ളപ്പണത്തിന്റെ പട്ടികയില്ലേ അത് വരുന്നത്. അവർക്ക് കേസില്ല. കർത്തയെ ഭീഷണിപ്പെടുത്തി ബലമായി ഒപ്പിടീക്കുകയായിരുന്നു എന്ന് ഇപ്പോൾ പുറത്തുവന്നു. അതിൽ ഹവാലയില്ല,​ റെഡ് ബുക്കുമില്ല. പേപ്പറിൽ എഴുതിയത് തെളിവല്ല എന്ന് സുപ്രീംകോടതിു പറഞ്ഞിട്ടുണ്ടെന്നുംസ ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN, VD SATHEESHANM, MV GOVINDAN, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA