
കോഴിക്കോട്: വ്യവസായ, വിനോദസഞ്ചാര മേഖലകൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് നിലവിലെ നിയന്ത്രണങ്ങളിൽ നിയമഭേദഗതി വരുത്തുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. യുവതലമുറയ്ക്ക് സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ മേഖലകളുടെ വളർച്ച അനിവാര്യമാണ്. കോഴിക്കോട്ട് ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ ഇതിനകം 6,000 പട്ടയം വിതരണം ചെയ്തുകഴിഞ്ഞു. പാലക്കാട്, ഇടുക്കി ജില്ലകളിലും പൂർത്തിയാകുന്നതോടെ 100 ദിവസം കൊണ്ട് 10,000ത്തിലധികം പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്യും. ഭൂമി തരംമാറ്റത്തിന് കെട്ടിക്കിടന്ന രണ്ടര ലക്ഷം അപേക്ഷകളിൽ 50,000ത്തിലധികം തീർപ്പാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |