SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

കീമിന് അപേക്ഷിക്കുമ്പോൾ

p

സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷ കമ്മിഷണർ നടത്തുന്ന കീം 2025 പ്രവേശന പരീക്ഷയ്ക്ക് മാർച്ച് 10 വരെ അപേക്ഷിക്കാം. എൻജിനിയറിംഗിനും ഫാർമസിക്കും അപേക്ഷിക്കുന്നവർ കീം പരീക്ഷയെഴുതണം. മെഡിക്കൽ, ഡെന്റൽ, ആയുർവേദ, സിദ്ധ, യൂനാനി, ഹോമിയോപ്പതി, കാർഷിക, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ക്ലൈമറ്റ് ചേഞ്ച് &എൻവിണ്മെന്റൽ സയൻസ്, കോഓപ്പറേഷൻ & ബാങ്കിംഗ്, വെറ്ററിനറി, ഫിഷറീസ് ബിരുദ കോഴ്‌സുകൾക്ക് പ്രവേശനം നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. കൂടാതെ, കേരളത്തിൽ മെഡിക്കൽ പ്രവേശനം ലഭിക്കാൻ നീറ്റിന് അപേക്ഷിച്ചവർ കീം www.cee.kerala.gov.in പോർട്ടലിലൂടെ അപേക്ഷിക്കണം.

എൻജിനിയറിംഗിന് പ്രത്യേക പ്രവേശന പരീക്ഷ

............................................

ബി.ടെക് പ്രവേശനത്തിന് പ്രത്യേക എൻജിനിയറിംഗ് പ്രവേശന പരീക്ഷയുണ്ട്. ബി.ആർക്കിനു കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. നാറ്റ- 2025 സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ആർക്കിടെക്ച്ചർ കോഴ്‌സിനുള്ള പ്രവേശനം. 2025 ജൂൺ 30 നു മുമ്പ് നാറ്റ യോഗ്യത നേടിയിരിക്കണം. ബി.ഫാം കോഴ്‌സ് പ്രവേശനത്തിന് എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ ഫിസിക്‌സ്, കെമിസ്ട്രി ഉൾപ്പെടുന്ന പേപ്പർ 1 പരീക്ഷയെഴുതണം.

പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് 45 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് പൂർത്തിയാക്കിയവർക്ക് ഫാർമസി കോഴ്‌സിന് അപേക്ഷിക്കാം. ആർക്കിടെക്ച്ചർ പ്രോഗ്രാമിന് പ്ലസ് ടു തലത്തിൽ കണക്ക് പഠിച്ചിരിക്കണം.

നീറ്റ് പരീക്ഷയിലൂടെ പ്രവേശനം ലഭിക്കുന്ന കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാൻ പ്ലസ് ടു തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി /ബയോടെക്‌നോളജി എന്നിവയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 40 ശതമാനം മാർക്ക് മതിയാകും.അപേക്ഷകരുടെ കുറഞ്ഞ പ്രായം 17.

നേറ്റിവിറ്റി

....................

ഓൺലൈൻ അപേക്ഷയിൽ രക്ഷിതാക്കളുടെ മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം എന്നിവ എന്റർ ചെയ്യണം. അപേക്ഷകർ എസ്.എസ്.എൽ.സി, ജനന തീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ് എന്നിവ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.

നേറ്റിവിറ്റിയിൽ കേരളീയൻ, കേരളീയേതരൻ ഒന്നാം വിഭാഗം, രണ്ടാം വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്.

അപേക്ഷകനോ, മാതാപിതാക്കളിൽ ആരെങ്കിലുമോ കേരളത്തിൽ ജനിച്ചവരാണെങ്കിൽ അപേക്ഷകനെ കേരളീയനായി കണക്കാക്കും. കേരളത്തിൽ ജനിച്ചതല്ലെങ്കിലും കേരളത്തിൽ ജോലിക്കു നിയോഗിക്കപ്പെട്ട ഇന്ത്യ ഗവണ്മെന്റ് ജീവനക്കാരുടെയും, പ്രതിരോധ വകുപ്പ് ജീവനക്കാരുടെയും മക്കൾ അവർ കേരളത്തിൽ ജനിച്ചവരാണെങ്കിൽ കേരളീയേതരൻ ഒന്നാം വിഭാഗത്തിൽപ്പെടും. ഒന്നാം വിഭാഗത്തിൽപ്പെടാത്തവരെ കേരളീയേതരൻ രണ്ടാം വിഭാഗത്തിൽപ്പെടും. ഇതുമായി ബന്ധപ്പെട്ട വിശദമായ നിബന്ധനകൾ പ്രോസ്‌പെക്ട്‌സിലും, വിജ്ഞാപനത്തിലുമുണ്ട്.

പരീക്ഷ ഏപ്രിൽ 24 മുതൽ 28 വരെ

........................................

കീം എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾ ഏപ്രിൽ 24 മുതൽ 28 വരെ നടക്കും. എൻജിനിയറിംഗ്, ബി.ഫാം എന്നിവയ്ക്ക് അപേക്ഷിക്കുന്ന പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 1125 രൂപയും, എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്. എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷ ഫീസില്ല. ഒരു കോഴ്‌സിന് മാത്രമാണെങ്കിൽ യഥാക്രമം 875ഉം 375ഉം രൂപയാണ് അപേക്ഷ ഫീസ്. ആർക്കിടെക്ചർ/മെഡിക്കൽ & അലൈഡ് കോഴ്‌സുകൾക്ക് യഥാക്രമം 625 ഉം 250ഉം രൂപയുമാണ് ഫീസ്. എൻജിനിയറിംഗ്, മെഡിക്കൽ & അലൈഡ് കോഴ്‌സിന് താല്പര്യമുണ്ടെങ്കിൽ അപേക്ഷ ഫീസ് യഥാക്രമം 1125/ 525 രൂപ. ബി ഫാം കൂടി ഉൾപ്പെടുത്തിയാൽ ഫീസ് 1300 രൂപ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA