SignIn
Kerala Kaumudi Online
Sunday, 26 July 2026 7.20 AM IST

ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ

kodikkunnil

തിരുവനന്തപുരം: നിതിൻരാജിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി. കേരളത്തിന്റെ അന്തസിന് കനത്ത ആഘാതമാണ് മരണമെന്നും കെ.പി.സി.സി ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസമേഖലയിൽ ദളിത് അധിക്ഷേപം തുടർകഥയാവുകയാണ്. മുമ്പ് നടന്ന സംഭവങ്ങളിൽ കൃത്യമായ നടപടിയുണ്ടാകാത്തതാണ് ആവർത്തിക്കാൻ കാരണം. കോളജിനെതിരെ മുമ്പും പരാതികൾ ഉയർന്നിട്ടുണ്ട്. അഫിലിയേഷൻ അടിയന്തരമായി റദ്ദാക്കണം. കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കണം. കോളജ് മാനേജ്‌മെന്റിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. നിതിൻരാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KODIKKUNNIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA