SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.41 AM IST

തിരഞ്ഞെടുപ്പിനായി മാത്രം സുരേഷ് ഗോപിയും കുടുംബവും വോട്ടു ചേർത്തു,​ പിന്നീട് വീടു വിട്ടു;തൃശൂരിലും ക്രമക്കേടെന്ന് കോൺഗ്രസും സിപിഐയും

yhrisuur-

തൃ​ശൂ​ർ​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലും​ ​അ​ന​ധി​കൃ​ത​ ​വോ​ട്ട് ​ചേ​ർ​ത്തെ​ന്ന​ ആരോപണവുമായി ​ ​കോ​ൺ​ഗ്ര​സും സി.പി.ഐയും. ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​വീ​ട്ടി​ലു​ള്ള​ 11​ ​വോ​ട്ടു​ക​ളാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്ത് ​ചേ​ർ​ത്ത​തെന്ന് ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ​ഫ് ​ടാ​ജ​റ്റ് പറഞ്ഞു.​ ​ഇ​പ്പോ​ൾ​ ​ആ​ ​വീ​ട്ടി​ൽ​ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ ​താ​മ​സ​ക്കാ​രി​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ക്ക​ണ്ട് ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​ ​സു​രേ​ഷ് ​ഗോ​പി​യും​ ​കു​ടും​ബ​വും​ ​ഇ​വി​ടെ​ ​വ​ന്ന് ​വോ​ട്ട് ​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ​ഫ് ​ടാ​ജ​റ്റ് വാർത്താ സമ്മേളനത്തിൽ ​വ്യ​ക്ത​മാ​ക്കി.

രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. വാർഡ് നമ്പർ 30 ൽ വോട്ട് ചേർത്തത് അവസാനഘട്ടത്തിലാണ്. 45 പേരുടെ വോട്ടുകളിൽ പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ പരാതി നൽകിയിരുന്നു. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ട് ചെയ്യാം എന്ന നിലപാടാണ് അന്ന് കളക്ടർ സ്വീകരിച്ചത്. ഇക്കാര്യത്തിൽ സ്വതന്ത്രമായി അന്വേഷണം വേണം. ബി.ജെ.പി തന്നെ അന്ന് അവകാശപ്പെട്ടത് 65,000ത്തോളം വോട്ടുകൾ ചേർത്തു എന്നാണ്. 10 ഫ്ലാറ്റുകളിലായി അമ്പതോളം പരാതികൾ അന്ന് നൽകിയിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു

തൃ​ശൂ​രി​ലെ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​ക്ര​മ​ക്കേ​ട് ​ആ​രോ​പ​ണ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്ന് ​മു​ൻ​ ​മ​ന്ത്രി​ ​വി.​എ​സ് ​സു​നി​ൽ​ ​കു​മാ​റും ആവശ്യപ്പെട്ടു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ക​മ്മി​ഷ​ന്റെ​ ​സൈ​റ്റി​ൽ​ ​ക​യ​റി​യ​പ്പോ​ൾ​ ​സാ​ങ്കേ​തി​ക​ ​പ്ര​ശ്‌​നം​ ​കാ​ണി​ച്ച​ത് ​സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സു​നി​ൽ​ ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന് ​രേ​ഖാ​മൂ​ലം​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടും​ ​ന​ട​പ​ടി​യെ​ടു​ത്തി​ല്ല.​ ​മു​ൻ​ ​ക​ള​ക്ട​റും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്ന​ ​കൃ​ഷ്ണ​ ​തേ​ജ​യ്ക്ക് ​അ​ന്ന് ​ല​ഭി​ച്ച​ ​പ​രാ​തി​ ​ഉ​ന്ന​ത​ ​ത​ല​ങ്ങ​ളി​ലേ​ക്ക് ​കൈ​മാ​റി​യി​ട്ടു​ണ്ടോ​യെ​ന്ന് ​സം​ശ​യ​മു​ണ്ട്.​ ​ തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​ഞ്ഞ​യു​ട​നെ​ ​ബി.​ജെ.​പി​ ​ഭ​രി​ക്കു​ന്ന​ ​സം​സ്ഥാ​ന​ത്തെ​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ടീ​മി​ലേ​ക്കാ​ണ് ​കൃ​ഷ്ണ​തേ​ജ​ ​പോ​യ​ത്.​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ് ​തൃ​ശൂ​രി​ൽ​ ​വോ​ട്ടു​ക​ൾ​ ​മു​ഴു​വ​ൻ​ ​ചേ​ർ​ത്ത​ത്.​ ​ആ​ല​ത്തൂ​ർ,​തൃ​പ്പൂ​ണി​ത്തു​റ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​വോ​ട്ട​ർ​മാ​രെ​ ​തൃ​ശൂ​രി​ൽ​ ​ചേ​ർ​ത്തു.​ ​തൃ​ശൂ​രി​ലെ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ലെ​ ​സം​ശ​യ​ങ്ങ​ൾ​ ​ദു​രീ​ക​രി​ക്കേ​ണ്ട​ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​തൃ​ശൂ​ർ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​സം​ഭ​വ​ങ്ങ​ളെ​ ​സം​ബ​ന്ധി​ച്ച് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും​ ​സു​നി​ൽ​ ​കു​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOKSABHA ELECTION, SURESH GOPI, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA