SignIn
Kerala Kaumudi Online
Saturday, 04 July 2026 5.34 PM IST

കോവയ്ക്ക പറിക്കുന്നതിനിടെ എന്തിലോ ചവിട്ടി, നല്ല തണുപ്പ്; താഴേയ്ക്ക് നോക്കിയപ്പോൾ കണ്ടത് 30 കുഞ്ഞുങ്ങളെ പ്രസവിച്ച അണലിയെ

തിരുവനന്തപുരം ജില്ലയിലെ ആലംകോട് തൊപ്പിചന്തയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. വീട്ടുമുറ്റത്ത് നിറയെ ചെടികൾ നട്ടിട്ടുണ്ടായിരുന്നു. അവിടെ നിന്ന് വീട്ടമ്മ കോവയ്ക്ക പറിക്കുന്നതിനിടെ എന്തിലോ ചവിട്ടുകയും നല്ല തണുപ്പ് അനുഭവപ്പെടുകയും ചെയ്തു. താഴേക്ക് നോക്കിയപ്പോൾ കണ്ടത് വമ്പനൊരു അണലിയെ.

viper-found-at-kerala-hom
അണലി

തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽ നിന്ന് വീട്ടമ്മ രക്ഷപ്പെട്ടത്. ഇതിനുമുൻപും ഈ വീട്ടുമുറ്റത്ത് അണലിയെ കണ്ടിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാവ സുരേഷ് പാമ്പിനെ പിടികൂടി. 30ലധികം കുഞ്ഞുങ്ങളെ പ്രസവിച്ച അണലിയായിരുന്നു അത്. ഒരുമാസമേ ആയിരുന്നുള്ളൂ പ്രസവം നടന്നിട്ട്. ഏറെ ശ്രമകരമായാണ് വേലിയിൽ കുരുങ്ങിക്കിടന്ന അമ്മ അണലിയെ, വാവ സുരേഷ് പുറത്തെടുത്തത്.

തുടർന്ന് മറ്റൊരു വീടിനുള്ളിലെ അലമാരയുടെ അടിയിൽ ഇരുന്ന പാമ്പിനെയും അദ്ദേഹം പിടികൂടി. ഒരേദിവസം രണ്ട് പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKES, SNAKE FOUND AT HOME, VIPER CAUGHT FROM HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA