SignIn
Kerala Kaumudi Online
Sunday, 13 September 2026 9.14 AM IST

അവര്‍ ആംബുലന്‍സിന് വേണ്ടി കാത്തുനിന്നിരുന്നെങ്കില്‍ ആ ജീവന്‍ നഷ്ടപ്പെട്ടേനെ’; കൊവിഡ് രോഗിക്ക് ചികിത്സ നല്‍കിയ ഡോക്ടര്‍ പറയുന്നു

kk

തിരുവനന്തപുരം : ആലപ്പുഴ പുന്നപ്രയില്‍ ശ്വാസതടസമനുഭവപ്പെട്ട കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവം ഇന്ന് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു കൊവിഡ് ബാധിതനെ സമയം പാഴാക്കാതെ ആശുപത്രിയിലെത്തിച്ച ചെറുപ്പക്കാരുടെ സന്നദ്ധതയെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചിരുന്നു. സംഭവത്തെ റ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ .കൂടുതല്‍ വിശദീകരണവുമായി രോഗിക്ക് ചികിത്സ നൽഖിയ മെഡിക്കല്‍ ഓഫീസര്‍ വിഷ്ണുവും രംഗത്ത് വന്നു. ർ. കൃത്യസമയത്ത് തന്നെയാണ് രോഗിയെ സന്നദ്ധപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചതെന്നും ഒരുപക്ഷെ അവര്‍ ആംബുലന്‍സിന് വേണ്ടി കാത്തുനിന്നിരുന്നെങ്കില്‍ ഒരു ജീവന്‍ നഷ്ടപ്പെട്ടേനെയെന്നും വിഷ്ണു പറഞ്ഞു. ആ രോഗിയെ ആദ്യം കണ്ടതും ചികിത്സ നല്‍കിയതും താനാണെന്നും വിഷ്ണു ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോവിഡ് രോഗിയെ ബൈക്ക് ല്‍ ചികിത്സയ്ക്ക് കൊണ്ട് പോയത്രേ… അതും ഈ കേരളത്തില്‍…! ഇതാണ് സംഭവിച്ചത്….. ഇവര്‍ ബൈക്ക് ല്‍ എത്തിച്ചത് സാഗര സഹകരണ ആശുപത്രി, പുന്നപ്രയിലേക്കാണ്…. ആദ്യം patient നെ കണ്ടതും ചികിത്സ നല്‍കിയതും casualty medical officer ആയി വര്‍ക്ക് ചെയ്യുന്ന ഞാനാണ്.. ആദ്യം കണ്ട കാഴ്ച ബൈക്ക് ല്‍ ppe kit ധരിച്ചു രണ്ട് പേര്‍.. നടുവിലായി രോഗി… കണ്ടപ്പോള്‍ തന്നെ എമര്‍ജന്‍സി ആണെന്ന് മനസിലായി. Patient നെ അകത്തേക്കു കിടത്തി.. പകുതി അബോധാവസ്ഥയിലായിരുന്നു രോഗി.. Pulse rate, respiratory rate കൂടുതലായി നില്‍ക്കുന്നു.. ഓക്‌സിജന്‍ saturation കുറവ്… ഉടനെ തന്നെ വേണ്ട ചികിത്സ നല്‍കി…. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു… അപ്പോളാണ് അറിയുന്നത് ഡോമിസിലറി കെയര്‍ സെന്റര്‍ ലെ രോഗി ആണെന്നും കൊണ്ട് വന്ന രണ്ട് പേരും സന്നദ്ധപ്രവര്‍ത്തകര്‍ ആണെന്നും രാവിലെ ഭക്ഷണം നല്‍കാന്‍ പോയപ്പോള്‍ ആണ് രോഗിയുടെ ഈ അവസ്ഥ കണ്ടതെന്നും.. ഉടനെ തന്നെ ആംബുലന്‍സ് വിളിച്ചു എന്നും പറഞ്ഞു … എന്നാല്‍ ആംബുലന്‍സ് എത്താന്‍ കാത്തു നില്‍ക്കാതെ കിട്ടിയ വണ്ടിയില്‍ കയറി, 100 meter ദൂരം കഷ്ടിച്ച് ഇല്ലാത്ത സഹകരണ ആശുപതിയിലേക്കു കൊണ്ട് വന്നതെന്നും… അവര്‍ കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നി… ഒരു പക്ഷെ അവര്‍ ആംബുലന്‍സ് നു വേണ്ടി കാത്തു നിന്നിരുന്നേല്‍ 36 വയസുള്ള ഒരു ജീവന്‍ നഷ്ടപ്പെട്ടേനെ…. വേണ്ട പ്രാഥമിക ചികിത്സ നല്‍കി കഴിഞ്ഞപ്പോള്‍ രോഗിയ്ക്ക് ബോധം വന്നു തുടങ്ങി.. പ്രശ്‌നങ്ങള്‍ ചോദിച്ചപ്പോള്‍ ചെറിയൊരു നെഞ്ച് വേദനയും ഉണ്ടെന്ന് പറഞ്ഞു. ഉടന്‍ തന്നെ ecg എടുത്തു.. Ecg യിലും കുഴപ്പമില്ല.. അപ്പോളേക്കും രോഗിയെ കൊണ്ട് പോകാനുള്ള ആംബുലന്‍സ് ഉം എത്തി. ജനറല്‍ ഹോസ്പിറ്റല്‍ കോവിഡ് traige ലേക്ക് രോഗിയെ shift ചെയ്തു… അവസരോചിതമായി ഇടപെട്ട് ഒരു കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ പ്രവര്‍ത്തിച്ച, സന്നദ്ധ പ്രവര്‍ത്തകരായ അശ്വിന്‍ ഉം രേഖയ്ക്കും അഭിനന്ദനങ്ങള്‍…

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID PATIET ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA