
തിരുവനന്തപുരം: 2026- 27 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ 19 വരെ ദീർഘിപ്പിച്ചു. www.lbscentre.kerala.gov.in എന്ന സൈറ്റ് വഴി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. പൊതുവിഭാഗം അപേക്ഷകർക്ക് 1,000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈനായി അടയ്ക്കണം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. വിവരങ്ങൾക്ക് ഫോൺ. 04712324396, 2560361, 2560362, 2560363, 2560364, 2560327.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |