SignIn
Kerala Kaumudi Online
Sunday, 13 September 2026 4.11 AM IST

108 ആംബുലൻസ് സമരത്തിനെതിരെ 'എസ്മ' പ്രയോഗിക്കും

aa

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസിന്റെ പ്രവർത്തനം തടസപ്പെടുത്തുന്ന സമരങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യ വകുപ്പ്. പണിമുടക്കുകൾ ഒഴിവാക്കാൻ അവശ്യ സർവീസ് നിയമം (എസ്മ) പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ.മുരളീധരൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. 108 ആംബുലൻസ് ജീവനക്കാരുടെ യൂണിയൻ സെപ്തംബർ 17 മുതൽ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണിത്

വിവിധ സംഘടനകൾ അടിക്കടി ഇത്തരത്തിൽ സമരം ചെയ്യുന്നത് രോഗികളെ വലയ്ക്കുന്ന സാഹചര്യത്തിലാണ് സമരങ്ങളെ ശക്തമായി നേരിടാൻ തീരുമാനിച്ചതെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു..2025–26 ലെ ബോണസ് സംബന്ധിച്ച തർക്കത്തിൻ്റെ പേരിലാണ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ 17ന് രാവിലെ 8 മുതൽ 18ന് രാവിലെ 8 വരെ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 108 ആംബുലൻസ് സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ പ്രധാന ഘടകമാണ്. അപകടങ്ങൾ, ഗുരുതര രോഗാവസ്ഥകൾ, പ്രസവ അടിയന്തര സാഹചര്യങ്ങൾ തുടങ്ങിയ ഘട്ടങ്ങളിൽ രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിൽ 108 ആംബുലൻസുകൾക്ക് നിർണായക പങ്കുണ്ട്. പണിമുടക്ക് മൂലം സേവനം തടസ്സപ്പെട്ടാൽ അടിയന്തര ചികിത്സ വൈകുന്നത് ജീവന് തന്നെ ഭീഷണിയാവും.. ഇതിനാലാണ് ഇതിനെ സാധാരണ തൊഴിൽ തർക്കത്തിനപ്പുറം ഗൗരവമായി ആരോഗ്യ വകുപ്പ് കാണുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA