SignIn
Kerala Kaumudi Online
Saturday, 12 September 2026 3.46 PM IST

ആറാം മാസത്തിൽ ശ്രീശാന്തിനെ രക്ഷിക്കാൻ വീടും സ്ഥലവും വിറ്റ പിതാവ്; മകനെ സ്വപ്നങ്ങൾക്ക് പിറകെ പോകാൻ പഠിപ്പിച്ചു

sreesanth
ശ്രീശാന്തും കുടുംബവും

ഇന്ത്യൻ ക്രിക്കറ്റിൽ 'മലയാളി' സാന്നിദ്ധ്യം ഉറപ്പിച്ച താരങ്ങളിൽ ഒരാളായിരുന്നു ശ്രീശാന്ത്. രണ്ട് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമുകളിൽ ഇടംനേടാൻ കഴിഞ്ഞ അപൂർവതാരങ്ങളിൽ ഒരാൾ കൂടിയാണ്. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ശ്രീശാന്ത്. ശ്രീശാന്തിന്റെ കരിയറിലെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ പിന്തുണയും സ്വാധീനവും ചെലുത്തിയത് അച്ഛൻ ശാന്തകുമാരൻ നായരും അമ്മ സാവിത്രി ദേവിയുമാണ്.

പലരും ക്രിക്കറ്റിൽ വരുമാനം കുറവാണെന്ന് പറഞ്ഞ് കളിയാക്കുമ്പോഴും അച്ഛൻ ശ്രീശാന്തിനെ തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ പ്രോത്സാഹിപ്പിച്ചു. അടുത്തിടെ രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ അച്ഛന്റെ പിന്തുണയെക്കുറിച്ച് ശ്രീശാന്ത് തുറന്നുപറഞ്ഞിരുന്നു. ഇതോടൊപ്പം ജനിച്ച് ആറാം മാസത്തിൽ നേരിട്ട ആരോഗ്യ പ്രശ്നവും അതിന് വേണ്ടി അച്ഛൻ വീടും സ്ഥലവും വിറ്റതിനെക്കുറിച്ചും ശ്രീശാന്ത് പറഞ്ഞിരുന്നു.

ശ്രീശാന്തിന്റെ വാക്കുകളിലേക്ക്

'ജനിച്ച് ആറാം മാസത്തിൽ എനിക്ക് ഒരു ശസ്ത്രക്രിയ ചെയ്യേണ്ടിവന്നിരുന്നു. കുട്ടിക്കാലത്ത് ഞാൻ വഴക്കുണ്ടാക്കുമ്പോൾ അമ്മൂമ്മ പറയാറുണ്ട്, നിന്റെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥന കൊണ്ട് മാത്രമാണ് നീ ജീവിച്ചിരിക്കുന്നേ. അന്ന് അച്ഛൻ വീടും പറമ്പും വിറ്റിട്ടാണ് ശസ്ത്രിക്രിയ നടത്തിയത്. ഇക്കാര്യങ്ങളൊന്നും ആർക്കും അറിയില്ല.

അന്ന് ഡോക്ടർ അച്ഛന്റെ അടുത്ത് ചോദിച്ചിരുന്നു, മൂന്ന് മക്കളില്ലേ. ഇത്രയും പൈസ ചെലവാക്കണോ എന്ന്. അന്ന് അച്ഛൻ സർജറി ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെയാണ് എന്റെ ലൈഫ് തുടങ്ങുന്നത്. ആരോഗ്യം വീണ്ടെടുത്താൽ ഏറ്റുമാനൂർ ശിവന്റെ അമ്പലത്തിൽ അടിമയായി വയ്ക്കുമെന്നായിരുന്നു അച്ഛൻ പ്രാർത്ഥിച്ചത്. അച്ഛൻ അതുപോലെ ചെയ്യുകയും ചെയ്തു. ആരോഗ്യം നേരെയായ എന്നെ അച്ഛൻ അമ്പലത്തിൽ കൊണ്ടുപോയി തിരുമേനിയുടെ അടുത്ത് പറഞ്ഞ് തിരിച്ചുപോയി.

അസുഖം മാറിയ എന്നെ കാണാൻ അമ്മൂമ്മ വീട്ടിൽ എത്തിയപ്പോൾ ഞാൻ ഇല്ല. അന്ന് അമ്മൂമ്മ അച്ഛനെ ശകാരിച്ച് വണ്ടിയെടുത്ത്, അമ്പലത്തിൽ പോയി തിരുമേനിയുടെ കയ്യിൽ നിന്ന് എന്നെ തിരിച്ചുവാങ്ങിച്ച് വീട്ടിൽ കൊണ്ടുവരികയായിരുന്നു'- ശ്രീശാന്ത് പറഞ്ഞു.

English Summary

Former Indian cricketer Sreesanth recently revealed his father sold their house and land for a life-saving surgery when Sreesanth was six months old. In an interview, he spoke about his parents' immense support, which included this crucial early sacrifice. Sreesanth was a member of India's 2007 T20 and 2011 ODI World Cup-winning squads.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREESANTH, SREESANTH FATHER, SREESANTH CHILDHOOD STORY, FATHER SOLD HOUSE LAND, KERALA SPORTS STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA