SignIn
Kerala Kaumudi Online
Monday, 21 September 2026 3.50 AM IST

'ഓപ്പണിംഗ്‌ ബാറ്റ്സ്‌മാനായി മോദി വന്നാലും നമ്മൾ കാണേണ്ടി വരും, അധികാരത്തിലിരിക്കെ ഹിറ്റ്‌ലറും സ്റ്റേഡിയത്തിന് സ്വന്തം പേരു നൽകിയിരുന്നു' പരിഹാസവുമായി ടി സിദ്ദിഖ്

narendra-modi

അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയതിനെതിരെ കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ദിഖിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണ് നരേന്ദ്ര മോദിയെന്ന് തെളിയിക്കുന്നതാണ് പേരുമാറ്റമെന്നാണ് സിദ്ദിഖിന്റെ വിമർശനം. അധികാരത്തിലിരിക്കെ തന്റെ പേര് സ്റ്റേഡിയത്തിന് നൽകി ആത്മരതിയിൽ ആറാടുന്നത്‌ കാണുമ്പോൾ സഹതാപം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. അധികാരത്തിലിരിക്കെ ഏകാധിപതിയായ ഹിറ്റ്ല‌റും സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേരു നൽകിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് മൊട്ടേര സ്റ്റേഡിയത്തിന്റെ പേരു മാറ്റത്തെ സിദ്ദിഖ് വിമർശിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയമായ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം എന്ന് അറിയപ്പെടുമെന്ന്. പുതുക്കിപ്പണിത ശേഷം ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ പിങ്ക്‌ ബോൾ ടെസ്റ്റ്‌ ആരംഭിക്കുന്ന ദിവസമാണു ഈ പേരു മാറ്റൽ. ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണു നരേന്ദ്ര മോഡി എന്ന് തെളിയിക്കുന്നതാണു പട്ടേലിന്റെ പേരു മാറ്റി മോഡിയുടെ പേരു നൽകിയതിനെ കാണാൻ കഴിയൂ. ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കെ തന്റെ പേരു സ്റ്റേഡിയത്തിനു നൽകി ആത്മരതിയിൽ ആറാടുന്നത്‌ കാണുമ്പോൾ സഹതാപം മാത്രം.

അധികാരത്തിലിരിക്കെ ഹിറ്റ്‌ലറും സ്റ്റേഡിയത്തിനു സ്വന്തം പേരു നൽകിയിരുന്നു എന്നോർക്കണം. തെക്കുകിഴക്കൻ ജർമനിയിലെ ബാഡൻ-വുർടംബർഗ് സ്റ്റേറ്റിന്റെ തലസ്ഥാനമാണ് സ്റ്റുറ്റ്ഗാട്ട്. 1933ലാണ് നഗരത്തിൽ സ്‌റ്റേഡിയം നിർമിക്കപ്പെട്ടത്. നിർമിക്കപ്പെട്ട ശേഷം സ്റ്റേഡിയത്തിന് അഡോൾഫ് ഹിറ്റ്‌ലർ കാംപ്ഫ്പാൻ എന്ന പേര് നൽകുകയായിരുന്നു. കാംപ്ഫ്പാൻ എന്ന ജർമൻ വാക്കിന്റെ അർത്ഥം കളിസ്ഥലമെന്നാണ്.

ഇന്ത്യയുടെ പേരു മാറ്റി മോഡിയ എന്നാക്കിയാലും അത്ഭുതപ്പെടാനില്ല. അല്ലെങ്കിൽ ഇന്ത്യക്ക്‌ വേണ്ടി ഓപണിംഗ്‌ ബാറ്റ്സ്മാനായി മോഡി വന്നാലും നമ്മൾ കാണേണ്ടി വരും. എല്ലാം തികഞ്ഞ ഒരു നാർസ്സിസ്റ്റ്‌ ആണല്ലോ നമ്മെ ഭരിക്കുന്നത്‌..!! #MoteraStadium #modi #indiancricketteam #cricketlovers #narcissist

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയമായ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം...

Posted by T Siddique on Wednesday, February 24, 2021

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: T SIDHIK, NARENDRA MODI, MOTTERA CRICKET STADIUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA