SignIn
Kerala Kaumudi Online
Friday, 16 October 2026 1.15 PM IST

"നികുതിയടക്കണം എന്ന് പണ്ടേ പറഞ്ഞതാണ്,​ മലയാളത്തിലെ പ്രമുഖ സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ പുറത്തുവിടുന്നു"; ഫേസ്ബുക്ക് കുറിപ്പുമായി സന്ദീപ് വാര്യർ

sandeep-g-varier

മലയാളത്തിലെ പ്രശസ്ത സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ പുറത്തുവിടുമെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

"ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മലയാളത്തിലെ പ്രമുഖ സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ പുറത്തു വിടുന്നു . നികുതിയടക്കണം എന്ന് പണ്ടേ പറഞ്ഞതാണ്."- എന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ആരാണ് ആ സിനിമാ താരം എന്ന് ചോദിച്ച് നിരവധി പേർ പോസ്റ്റിന് താഴെ കമന്റ് ചെയ്‌തിട്ടുണ്ട്. അതിനൊന്നും സന്ദീപ് വാര്യർ മറുപടി നൽകിയിട്ടില്ല.

അടുത്തിടെ ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ നീക്കിയിരുന്നു.വക്താവെന്ന നിലയിൽ സന്ദീപ് വാര്യരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും, ആഭ്യന്തര കാര്യമായതിനാൽ കാരണങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDEEP G VARIER, FB POST, FILM STAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA