ശിവഗിരി:കേരള ഗവർണർ പദവിയിൽ നിന്ന് രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട്ടിലേക്ക് മാറ്റിയതിലൂടെ ഗുരുദേവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടായതെന്ന് ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. തികഞ്ഞ ഗുരുദേവ ഭക്തനായിരുന്ന അർലേക്കർ നിരവധി തവണ ശിവഗിരിയിലെത്തിയിട്ടുണ്ട്. ശിവഗിരി മഠത്തെക്കുറിച്ചും ലോകമെമ്പാടുമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിയുമായിരുന്നു. ഗുരുദേവന്റെ പഞ്ചലോഹപ്രതിമ ലോക്ഭവനിൽ സ്ഥാപിക്കണമെന്ന ശിവഗിരി മഠത്തിന്റെ ആഗ്രഹം ഗവർണർ അംഗീകരിച്ചിരുന്നു. ഗുരുദേവന്റെയും ശ്രീശങ്കരാചാര്യരുടെയും പ്രതിമകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പു വേളയിലാണ് അദ്ദേഹത്തിന്റെ സ്ഥലം മാറ്റം. തമിഴ്നാട്ടിലെ ഗുരുദേവ പ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ ഉദാരമായ സമീപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |