SignIn
Kerala Kaumudi Online
Saturday, 24 October 2026 1.49 PM IST

പഴയ മദ്യം വേറെ പേരുകളിൽ, വിലകൂട്ടാൻ പുതിയ തന്ത്രം

s

തിരുവനന്തപുരം: നിലവിലെ ജനപ്രിയ ബ്രാൻഡുകൾ പുതിയ പേരിൽ കൂടിയ വിലയ്ക്ക് വിപണിയിലെത്തിച്ച് മദ്യക്കമ്പനികൾ കൊള്ളലാഭം കൊയ്യുന്നു. മദ്യവില കൂട്ടണമെന്ന ആവശ്യം ബിവറേജസ് കോർപ്പറേഷൻ നിരസിക്കുന്നത് മറികടക്കാനാണ് പുതിയ തന്ത്രം. പുതിയ പേരിൽ ഇറക്കുമ്പോൾ അതിന്റെ രജിസ്ട്രേഷനും ലേബലിനും എക്സൈസിന് ഫീസ് ഒടുക്കണം. പക്ഷേ, പഴയ നിലവാരത്തിലുള്ള മദ്യം വിലകൂട്ടി നൽകുന്നതിലൂടെ മദ്യകമ്പനികൾക്ക് ലഭിക്കുന്നത് വൻലാഭമാണ്.

ഗുണനിലവാരം മെച്ചപ്പെടുത്തിയാണ് പുതിയവ ഇറക്കുന്നതെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. ജനപ്രിയ ഇനമായ മാജിക് മൊമന്റ്സ് വോഡ്ക പ്ളെയിൻ ഗ്രേ ഫുൾ ബോട്ടിലിന് 1,120 രൂപയായിരുന്നു. ഇതിപ്പോൾ കാണാനില്ല. പകരം 'മാജിക് മൊമന്റ് വെർബ്" എന്നപേരിൽ മറ്റൊന്ന് വിപണിയിലെത്തി. വില 1,420 രൂപ!

ഫുള്ളിന് 400 രൂപ വിലയുണ്ടായിരുന്ന കോണ്ടസ റം ഡാർക്കിന് പകരം കോണ്ടസ പ്രീമിയം ഇറക്കിയപ്പോൾ വില 450. എസ്.എൻ.ജെ സാദാ റമ്മിന് 390 രൂപയായിരുന്നത് സിക്സർ എന്ന് പേരുമാറ്റിയപ്പോൾ 400 ആയി. ഇത്തരത്തിൽ ബിയറുകളും ഇറങ്ങുന്നുണ്ട്.

വിലകൂട്ടൽ തന്ത്രത്തിനു പിന്നിൽ

മദ്യ വിതരണത്തിന് ബെവ്കോ ക്ഷണിക്കുന്ന ടെൻഡറിൽ ഒരു ബ്രാൻഡിന് ഒരു ലിറ്ററിന്റെ വില കമ്പനിക്ക് ക്വാട്ട് ചെയ്യാം. പിന്നീട് ഇതിന്റെ വില കമ്പനിക്ക് കൂട്ടാനാവില്ല. അതിനുള്ള അധികാരം ബെവ്കോയ്ക്കാണ്. ബഡ്ജറ്റിൽ മദ്യത്തിന്റെ വില്പന നികുതി വർദ്ധിപ്പിച്ചാൽ അതിനനുസരിച്ച് വില കൂടുമെങ്കിലും അതിന്റെ ഗുണം കമ്പനിക്ക് ലഭിക്കില്ല. ഇത് മറികടക്കാനാണ് പുതിയ പേരിൽ അതേ ബ്രാൻഡ് മദ്യം എത്തിക്കുന്നത്. 2021ലാണ് ബെവ്കോ അവസാനമായി മദ്യവില കമ്പനികൾക്ക് കൂട്ടി നൽകിയത്. ലിറ്ററിന് ഏഴ് രൂപ.

പുതിയ ബ്രാൻഡ് രജിസ്ട്രേഷന് എക്സൈസിൽ നൽകേണ്ടത് 50,000 രൂപ(പ്ളാസ്റ്റിക് ബോട്ടിൽ)

ഗ്ളാസ് ബോട്ടിലിന് ബ്രാൻഡ് രജിസ്ട്രേഷൻ ഫീസ് 25,000രൂപ

 ലേബൽ രജിസ്ട്രേഷന് 25,000 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA