SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

ഗിന്നസ്‌വാലിയിൽ വീണ്ടും ഗിന്നസ് തിളക്കം

yami

 11 വയസുകാരി യാമിക്ക് രണ്ടാം റെക്കാഡ്

കൊല്ലം: കടയ്ക്കൽ ചായിക്കോട് 'ഗിന്നസ്‌ വാലി" വീട്ടിലേക്ക് ഓർമ്മശക്തി തെളിയിക്കുന്ന മൂന്നാം ഗിന്നസ് റെക്കാഡെത്തി. 11 വയസുകാരി യാമി അനിത് സൂര്യയാണ് രണ്ടാംതവണ ഗിന്നസ് നേടിയത്. അമ്മ ശാന്തിയായിരുന്നു ആദ്യം റെക്കാഡ് സ്വന്തമാക്കിയത്.

ഏറ്റവും കൂടുതൽ ഓയ്ലർ സ്ഥിരസംഖ്യയുടെ സ്ഥാനങ്ങൾ ഒരുമിനിട്ടിൽ ഓർത്തുപറഞ്ഞാണ് യാമി രണ്ടാമത്തെ റെക്കാഡിട്ടത്. 271 സ്ഥാനങ്ങൾ പറഞ്ഞ ഹൈദരാബാദ് സ്വദേശിയുടെ റെക്കാഡാണ് 318 സ്ഥാനങ്ങൾ പറഞ്ഞ് മറികടന്നത്. 23ന് കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ ഗിന്നസ് പ്രതിനിധികൾക്ക് മുന്നിലായിരുന്നു പ്രകടനം. കടയ്ക്കൽ ഗവ. യു.പി.എസിലെ 6-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൂന്ന് ബോളുകൾ അമ്മാനമാടിക്കൊണ്ട് ഓയിലർ നമ്പറിന്റെ ആദ്യത്തെ 560 സ്ഥാനങ്ങൾ പറഞ്ഞാണ് ആദ്യ ഗിന്നസ് റെക്കാഡ് സ്വന്തമാക്കിയത്.

തുടക്കമിട്ടത് അമ്മ

മെമ്മറി പരിശീലക കൂടിയായ അമ്മ ശാന്തി 2017ലാണ് ഗിന്നസ് റെക്കാഡ് സ്വന്തമാക്കിയത്. ഗിന്നസ് പ്രതിനിധികൾ മൊബൈൽഫോൺ അടക്കമുള്ള 45 വസ്തുക്കൾ നിരത്തിവച്ച ശേഷം, അവ കാണാൻ ശാന്തിക്ക് ഒരു മിനിട്ട് അനുവദിച്ചു. തുടർന്ന് ഇടകലർത്തി. ശാന്തി 2.34 മിനിട്ട്കൊണ്ട് മുഴുവൻ സാധനങ്ങളും ആദ്യപടിയാക്കി. 'ലോംഗസ്റ്റ് സ്വീകൻസ് ഒഫ് ഒബ്ജക്ട് ഇൻ വൺ മിനിട്ട്" എന്നതായിരുന്നു ഇനം. വീടുവച്ചപ്പോൾ 'ഗിന്നസ് വാലി 'എന്ന് പേരിട്ടു. അമ്മയും മനഃശാസ്‌ത്ര കൗൺ​സലറായ അച്ഛൻ അനിത് സൂര്യയുമാണ് യാമിയുടെ പരിശീലകർ. സഹോദരങ്ങൾ: യാനി, യാൻവി

 ഓയ്ലർ (Euler) സംഖ്യ

1683-1685 കാലഘട്ടത്തിൽ സ്വിസ് ഗണിത ശാസ്‌ത്രജ്ഞനായ ജേക്കബ് ബെർണോളി സംയുക്ത പലിശയുടെ പഠനത്തിനിടെയാണ് ഈ സംഖ്യ കണ്ടെത്തിയത്. സ്വിസ് ഗണിത ശാസ്‌ത്രജ്ഞനായ ലിയോണാർഡ് ഓയ്ലർ ഈ സ്ഥിരാങ്കത്തെ നിർവചിച്ച് ‘e’ എന്ന ചിഹ്നം ഉപയോഗിച്ച് ഗണിതശാസ്ത്രത്തിൽ സ്ഥാപിച്ചു. പൈ (π) പോലെ അവിഭാജ്യ സംഖ്യയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA