കൊച്ചി: ചെറുപ്പക്കാരിലെ തലമുടി കൊഴിച്ചിലിൽ രാജ്യത്ത് മുന്നിൽ മലയാളി യുവാക്കൾ. രാജ്യത്ത് മുടികൊഴിച്ചിൽ നേരിടുന്ന ചെറുപ്പക്കാരുടെ ശരാശരി പ്രായം 29 ആണെങ്കിൽ കേരളത്തിൽ 25 ആണ്. 18 മുതൽ 20 വയസുള്ളവരിൽ 15.3 ശതമാനംപേർ കടുത്ത മുടികൊഴിച്ചിൽ നേരിടുന്നു. ഗുരുതരമായ മൂന്നാംഘട്ടത്തിൽ എത്തുമ്പോൾ മാത്രമാണ് 55.4 ശതമാനംപേരും ചികിത്സതേടുന്നത്.
മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, മെറ്റബോളിസം തകരാറുകൾ എന്നിവയാണ് കെണിയൊരുക്കുന്നത്.
പ്രമുഖ ഇന്ത്യൻ ഹെൽത്ത് ടെക് പ്ലാറ്റ്ഫോമായ ട്രായ ഹെൽത്തിന്റേതാണ് പഠനം. രാജ്യത്തെ അഞ്ചുലക്ഷം ചെറുപ്പക്കാരെയാണ് പഠനവിധേയമാക്കിയത്. കേരളത്തിലെ യുവാക്കളിൽ മെറ്റബോളിസം തകരാറുകൾ കൂടുതലാണ്. 18-20 പ്രായക്കാരിൽ ഇത് 65.2 ശതമാനമാണ്. പകുതിയിലധികം പുരുഷന്മാരും മാനസിക സമ്മർദ്ദത്തിന് അടിമകളാണ്. 18-20 പ്രായക്കാരിൽ മാനസികസമ്മർദ്ദം 50.2 ശതമാനമാണെങ്കിൽ 36-40 വയസുകാരിൽ ഇത് 61.1 ശതമാനമായി ഉയരുന്നു. ഈ അവസ്ഥ 50 വയസുവരെ തുടരുന്നതായും റിപ്പോർട്ടിലുണ്ട്.
കാലാവസ്ഥയും പാരമ്പര്യവും മാത്രമല്ല, മാറുന്ന ജീവിതശൈലിയിലെ ആന്തരിക അസന്തുലിതാവസ്ഥയും മുടികൊഴിച്ചിലിന് കാരണമാകുന്നു. ഇരുപതുകളുടെ തുടക്കത്തിൽത്തന്നെ ജാഗ്രത പാലിക്കണമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
മുടി വളരാൻ ഉറക്കം വേണം
മുടിയിഴകളുടെ കോശങ്ങൾ ഉൾപ്പെടെയുള്ളവയുടെ പുനരുജ്ജീവനം നടക്കുന്നത് ഉറക്കത്തിലാണ്. ഉറക്കം ശരിയാകാത്തത് ഈ പ്രക്രിയയെ ബാധിക്കുകയും മുടികൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യും.18-20 പ്രായക്കാരിൽ 34 ശതമാനമായിരുന്ന ഉറക്കക്കുറവ് 41-50 വയസുകാരിലെത്തുമ്പോൾ 39.6 ശതമാനമായി വർദ്ധിക്കുന്നു. മോശം ഉറക്കത്തിന്റെ തോതിൽ ദക്ഷിണേന്ത്യയിൽ കേരളം രണ്ടാംസ്ഥാനത്താണ്. ഇത് ദേശീയ ശരാശരിയേക്കാൾ 6.1 ശതമാനം കൂടുതലാണ്.
A study by Indian health-tech platform Traya Health highlights the growing prevalence of hair loss among young men in Kerala. While the average age of young men experiencing hair loss across India is 29, it is 25 in Kerala. The study examined five lakh young people nationwide and identified stress, inadequate sleep and metabolic disorders as potential contributing factors.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |