SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.59 AM IST

ഓണക്കാലമായതോടെ ഈ ഗ്രാമത്തിലേക്ക് ആളുകൾ ഒഴുകിയെത്തുന്നു,​ ലക്ഷ്യം ഒന്നു മാത്രം

kaithari-
കളമച്ചൽ കൈത്തറി

വാമനപുരം: കളമച്ചലിലെ കൈത്തറി ഗ്രാമത്തിന് ഇതു നല്ലകാലം.ഓണമായതോടെ കളമച്ചലിലേക്ക് കൈത്തറി തേടി ആളുകളുടെ ഒഴുക്കാണ്.പരമ്പരാഗത കൈത്തറി ഗ്രാമമായിരുന്ന വാമനപുരം കളമച്ചൽ പ്രദേശത്തിന്റെ,പൂർവകാല ഖ്യാതിയും പ്രൗഢിയും തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നെയ്ത പുതിയ ഡിസൈനിലുള്ള സാരി, ഷർട്ട് പീസ്,ചുരിദാർ മെറ്റീരിയൽ,ടവ്വൽസ്,ബഡ്ഷീറ്റ് എന്നിവയ്ക്ക് ജപ്പാൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് വൻ ഓർഡറാണ് ലഭിച്ചിരിക്കുന്നത്.

2021ൽ കളമച്ചൽ കൈത്തറിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഭരണസമിതി തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ച രണ്ട് കോടി രൂപയുടെ ക്ലസ്റ്റർ വികസന പ്രോജക്ടിന് കേന്ദ്ര ടെക്സ്റ്റൈൽ ആൻഡ് കൈത്തറി മന്ത്രാലത്തിന്റെ അനുമതി ലഭിച്ചിരുന്നു.ഇതിലേക്കായി മൊത്തം അനുവദിക്കുന്ന 193 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളിൽ 185 ലക്ഷം രൂപ കേന്ദ്രവിഹിതവും,ശേഷിച്ച തുക ഗുണഭോക്താക്കളുടെ വിഹിതവുമായിരിക്കും. മൂന്നുവർഷംകൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യം വച്ചിരിക്കുന്ന ക്ലസ്റ്റർ പ്രവർത്തനങ്ങളുടെ ആദ്യ വിഹിതമായി കളമച്ചൽ കൈത്തറിക്ക് 91 ലക്ഷം രൂപ ലഭിച്ചിരുന്നു. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർണമായും നടപ്പിലാക്കി.

ഒരുകാലത്ത് ജില്ലയിലെ പ്രധാന കൈത്തറി വ്യവസായ കേന്ദ്രമായിരുന്നു കളമച്ചൽ.അക്കാലത്ത് അഞ്ഞൂറോളം കൈത്തറിത്തൊഴിലാളികൾ ഉണ്ടായിരുന്നു.എന്നാൽ ക്രമേണ കൈത്തറി രംഗത്ത് സാങ്കേതികവിദ്യ കടന്നുവന്നതോടെ ഇതിൽ പരിജ്ഞാനമില്ലാത്ത തൊഴിലാളികൾ മറ്റുപല മേഖലകളിലേക്കും തിരിഞ്ഞു.

ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കിയ പ്രവർത്തനങ്ങൾ

1) 25 തൊഴിലാളികൾക്ക് പണിപ്പുര നിർമ്മിച്ചു.

3) 30 പേർക്ക് തറികൾ നൽകി

4) ഡിസൈൻ തറികൾ സ്ഥാപിച്ചു (പുതിയ ഡിസൈൻ സാരികൾ ഉൾപ്പെടെ നെയ്യാൻ കഴിയും)

5) പാവ്,പാര് എന്നിവ ചുറ്റുന്നതിന് ആധുനിക സങ്കേതിക വിദ്യയിലെ വാർപ്പിംഗ് മെഷീൻ സ്ഥാപിച്ചു

6) സോളാർ സ്ഥാപിച്ചു.പ്രതിമാസം പതിനായിരം രൂപ വൈദ്യുതി ചാർജ്ജ് നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ വൈദ്യുതി വിറ്റ് 5000 രൂപ ലാഭം ഉണ്ടാക്കുന്നു.

ഇപ്പോൾ ഇലക്ട്രോണിക് ജക്കാർഡ് സ്ഥാപിച്ചതോടെ ചുരിദാർ,ഷർട്ട് ഡിസൈനിംഗും മറ്റും ആധുനിക രീതിയിലായി.

85 ലക്ഷം രൂപയുടെ രണ്ടാംഘട്ട വികസനവും പൂർത്തിയാകാറായി

രണ്ടാംഘട്ട വികസനത്തിൽ

1) 10പേർക്ക് വാസസ്ഥലത്ത് പണിപ്പുര സ്ഥാപിക്കാൻ 12 ലക്ഷം

2) സംഘത്തിൽ പതിയ പണിപ്പുര സ്ഥാപിക്കാൻ 25 ലക്ഷം

3) സോളർ പാനൽ സ്ഥാപിക്കാൻ 10 ലക്ഷം

4) നെയ്ത്തുപകരണങ്ങൾ സ്ഥാപിക്കാൻ 10 ലക്ഷം

5) മറ്റു സംസ്ഥാനങ്ങളിലെ നെയ്ത്തുശാലകൾ സന്ദർശിക്കാൻ ലക്ഷം

അനുബന്ധ ഉപകരണങ്ങൾ 5 ലക്ഷം നെയ്ത്തിലും അനുബന്ധ തൊഴിലുകളിലുമായി ഏർപ്പെട്ടിരിക്കുന്ന ആനച്ചൽ,കളമച്ചൽ കൈത്തറി സംഘങ്ങളിലെ 270 ഓളം കൈത്തറി തൊഴിലാളി കുടുംബങ്ങൾ പദ്ധതി പൂർത്തിയാകുന്നതോടെ ഗുണഭോക്താക്കളായി മാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM, ONAM CELEBRATION, KALAMACHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA