SignIn
Kerala Kaumudi Online
Wednesday, 08 July 2026 4.43 AM IST

തൊഴിലിനായി 22.10 ലക്ഷം പേർ: കിട്ടിയത് അരലക്ഷത്തിന്

READ ENGLISH VERSION

employment

മലപ്പുറം: പരീക്ഷാക്രമക്കേടും അനധികൃത നിയമന വിവാദവും പി.എസ്.സിയിൽ പിടിമുറുക്കുമ്പോൾ സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സേഞ്ചുകളും യുവാക്കളെ മറക്കുന്നു. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്‌ത് 22.10 ലക്ഷം പേരാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നിയമനം 65,228 പേർക്ക് മാത്രം.

രജിസ്റ്റർ ചെയ്‌തവരിൽ പകുതിയിലധികവും (14.22 ലക്ഷം) സ്ത്രീകളാണ്. ഇതിൽ 1.08 ലക്ഷം പേർ ബിരുദാനന്തര ബിരുദധാരികളാണ്. എൻജിനിയറിംഗ്, മെഡിക്കൽ ബിരുദമുള്ള ഇരുപതിനായിരത്തിലധികം പ്രൊഫഷണലുകളും കാത്തിരിക്കുന്നു. സർക്കാർ വകുപ്പുകളിലും തദ്ദേശ, പൊതുമേഖല സ്ഥാപനങ്ങളിലും സംവരണം അട്ടിമറിച്ചുള്ള താത്കാലിക നിയമനങ്ങളാണ് തിരിച്ചടിയായത്. വകുപ്പുകളുടെ നേരിട്ടുള്ള നിയമനങ്ങളിൽ രാഷ്ട്രീയ താത്പര്യങ്ങളുമുണ്ട്.സർക്കാർ-അർദ്ധ സർക്കാർ വകുപ്പുകളിലെ താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളേ നടത്താവൂ എന്നാണ് ഹൈക്കോടതിയുടെ കർശന നിർദ്ദേശം.

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലൂടെയുള്ള നിയമനങ്ങളിൽ സീനിയോറിട്ടിക്കാണ് മുൻഗണന. ഒരേ യോഗ്യതയുള്ളവരിൽ ആദ്യം രജിസ്റ്റർ ചെയ്തവർക്കാകും മുൻഗണന. സർക്കാരിന്റെ സംവരണ മാനദണ്ഡങ്ങളും ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ തുടങ്ങിയവർക്കുള്ള പ്രത്യേക മുൻഗണനകളും പാലിക്കപ്പെടും.

തിരുവനന്തപുരത്ത് അഞ്ചു വർഷത്തിനിടെ 8,525 പേർക്കാണ് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലൂടെ ജോലി ലഭിച്ചത്. ഇതിൽ വിദ്യാഭ്യാസ വകുപ്പിൽ 1,062 പേർക്കും ആരോഗ്യവകുപ്പിൽ 1,631 പേർക്കും നിയമനം കിട്ടി. ഒഴിവുളേറെയുള്ള തദ്ദേശ വകുപ്പിൽ 564 പേർക്കും പൊതുമരാമത്തിൽ 72 പേർക്കും മാത്രമാണ് നിയമനം. 84 വകുപ്പുകളിൽ പത്തിൽ താഴെയാണ് നിയമനം. സിവിൽ സപ്ലൈസ്-5, ഇറിഗേഷൻ-1, വ്യവസായം-1, ബിവറേജസ്-4.

ജില്ല തിരിച്ചുള്ള നിയമനം

(2021 ജനുവരി മുതൽ 2026 മാർച്ച് വരെ)

ജില്ല..................................നിയമനം
 തിരുവനന്തപുരം..............8525

 കൊല്ലം...............................3803

 പത്തനംതിട്ട.......................1842

 ആലപ്പുഴ............................3340
 കോട്ടയം............................4115
 ഇടുക്കി..............................2105
 എറണാകുളം...................7420

 തൃശൂർ..............................5612
 പാലക്കാട്.........................4890
 മലപ്പുറം............................3150
 കോഴിക്കോട്...................6240
 വയനാട്..........................1980
 കണ്ണൂർ............................4921
 കാസർകോട്..................1,285

ആകെ..............................65,228

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA