'ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ലേ,ധിധക്കെ എന്ത്'; മരിച്ചാലും മറക്കില്ല സലിം കുമാറിന്റെ ഡയലോഗുകൾ
2 min
ഓൺലെെൻ ഡെസ്ക് | Last Updated: 07 June, 2026 | 12:20 AM IST
'ഞാൻ അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി….. ദാ കോട്ട്, കണ്ടാല് ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ബുദ്ധിയാ' ഈ ഡയലോഗ് കേൾക്കാത്ത മലയാളികൾ വളരെ കുറവാണ്. കേരളത്തെ തന്റെ ഹാസ്യ കഥാപാത്രങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് സലിം കുമാർ. അൽപം സമയം മുൻപാണ് അദ്ദേഹം നമ്മളോട് വിട പറഞ്ഞത്. സലിം കുമാറിന്റെ ചില മറക്കാനാവാത്ത ഡയലോഗുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ആയാലോ?
അങ്ങ് ദുഫായിൽ ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാൻ. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങൾക്ക് ആണ് .. ഹുഹുഹു - പുലിവാൽ കല്യാണം.
അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! - പുലിവാൽ കല്യാണം
അച്ഛൻ ആണത്രേ അച്ഛൻ.!! - പുലിവാൽ കല്യാണം
അവന്റെ ശരിക്കുള്ള പേര് മായിന്കുട്ടി വി. എന്നായിരുന്നു. മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ - മായാവി
ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ലാ കഴിഞ്ഞ ആഴ്ച റിലീസ് ആയതാ - കല്യാണരാമൻ
എന്റെ ആറ്റുകാൽ ഭാസ്കര .. ഇത്തരം സന്ദർഭങ്ങളിൽ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും - പച്ചക്കുതിര
ഐ ആം മൈക്കിൾ ഏലിയാസ് , ജാക്ക്സൺ ഏലിയാസ് ,വിക്രം ഏലിയാസ് - ചതിക്കാത്ത ചന്തു
ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി - ചതിക്കാത്ത ചന്തു
പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ - തിളക്കം
ഞാൻ അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി….. ദാ കോട്ട് - മീശ മാധവൻ
നന്ദി മാത്രമേ ഉള്ളു അല്ലെ - മീശ മാധവൻ
ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ - തെങ്കാശിപ്പട്ടണം
എനിക് വിശപ്പിന്റെ അസുഖം ഉണ്ടേ - കുഞ്ഞിക്കൂനൻ
പുതിയ ലിപി ആയതു കൊണ്ടാ … പഴയ ലിപി ആയിരുന്നെങ്ങില് ഞാന് കലക്കിയേനെ - കല്യാണരാമൻ
കൊച്ചി: കേരളത്തിന്റെ നിര്‍മാണ മേഖലയുടെ നട്ടെല്ലാണ് ഭായിമാര്‍. കാലങ്ങളായി സംസ്ഥാനത്ത് ജോലി ചെയ്തിരുന്നവരില് നല്ലൊരു പങ്കും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്ന