SignIn
Kerala Kaumudi Online
Thursday, 22 October 2026 2.13 AM IST

24 കിലോമീറ്റർ മൈലേജ്, ആറ് എയർബാഗുകൾ, എസ്‌യുവി സ്വന്തമാക്കാം 10 ലക്ഷം രൂപയ്‌ക്ക്

xuv300-
എക്‌സ്‌യുവി300 ഉൾവശം

ഇന്ത്യൻ വാഹന നിർമ്മാതാക്കളിൽ എന്തുകൊണ്ടും പേരുകേട്ട ബ്രാൻഡാണ് മഹീന്ദ്രയുടേത്. ഏത് ഹൈറേഞ്ചും ഇപ്പോഴും കയറുന്ന അവരുടെ കമാൻഡർ പോലുള്ള പഴയ വാഹനങ്ങളും ഏറ്റവും പുത്തൻ വേർഷനുകളടങ്ങിയ എസ്‌യുവി മോഡലുകളും ആരെയും ആകർഷിക്കും. മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്‌സ്‌യുവി 3എക്‌സ്ഒ സിഎൻജി വേർഷൻ ഇപ്പോൾ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. നോർമൽ, കംഫർട്ട്, സ്‌പോർട്ട് എന്നിങ്ങനെ സ്റ്റിയറിംഗ് മോഡുകളാണ് ഇതിനുള്ളത്.


ആറ് എയർബാഗുകളും, നാല് ഡിസ്‌ക് ബ്രേക്കുകളും ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകളും ഇബിഡിയോട് ചേർന്ന് എബിഎസും ഇവയ്‌ക്കുണ്ട്. റിവേഴ്‌സ് പാർക്കിംഗ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്‌പീ‌ഡ് അലർട്ട് സിസ്റ്റം തുടങ്ങിയ യാത്രികന്റെ സുരക്ഷയെ കരുതുന്ന സംവിധാനങ്ങളുണ്ട്.

1.2ലിറ്റർ ടിസിപിഎഫ്ഐ ടർബോ പെട്രോൾ എഞ്ചിനാണ് എക്‌സ്‌യുവി 3എക്‌സ്ഒയുടെ കരുത്ത്. 110 ബിഎച്ച്പി കരുത്തിൽ 200എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്നു. എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 9.99ലക്ഷം രൂപമുതലാണ്. MX Edge, RevX Edge (O), AX5, RevX A എന്നിങ്ങനെ നാല് വേരിയന്റുകളിൽ ഈ എസ്‌‌യുവി ലഭ്യമാണ്. ടോപ് വേരിയന്റിന് വില 12.27 ലക്ഷമാണ്. 24.70 കിലോമീറ്ററാണ് മൈലേജ്.

എഞ്ചിൻ സ്റ്റാർട്ട്‌ സ്റ്റോപ് ബട്ടൺ, 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ യൂണിറ്റ്, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം എന്നിങ്ങനെ ഒരു പിടി കിടിലൻ ഫീച്ചേഴ്‌സും ഇവയ്‌ക്കുണ്ട്. പഴയ ഡിസൈനിൽ നിന്നും ഒരു പടിപോലും കുറയാത്ത കിടിലൻ ഡിസൈനുമാണ് 3എക്‌സ്ഒ എത്തുന്നത്.

English Summary

Mahindra has opened bookings for the CNG version of its latest XUV 3XO SUV. The vehicle features three steering modes: Normal, Comfort and Sport, offering drivers different steering experiences.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: XUV3XO, INTERIOR, PRICE RANGE, BELOW 10 LAKHS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE