SignIn
Kerala Kaumudi Online
Friday, 16 October 2026 2.13 PM IST

മാതളനാരങ്ങയുടെ തൊലി മാത്രം മതി: എത്ര നരച്ച മുടിയും എളുപ്പത്തിൽ കറുപ്പിക്കാം

hair-dye
പ്രതീകാത്മക ചിത്രം

ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അകാല നര. പലപ്പോഴും ഇത് ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വിലകൂടിയ രാസവസ്തുക്കൾ അടങ്ങിയ ഹെയർ ഡൈകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇത് മുടിയുടെ സ്വാഭാവിക ആരോഗ്യം ഇല്ലാതാകുന്നതിന് കാരണമാകുന്നു.

ഇത്തരം സാഹചര്യങ്ങളിൽ പ്രകൃതിദത്തമായ മാർഗങ്ങളാണ് ഏറ്റവും അനുയോജ്യം. അത്തരത്തിൽ ഒരു പൊടിക്കൈ ഇന്ന് പരിചയപ്പെടാം. എത്ര നരച്ച മുടിയും എളുപ്പത്തിൽ കറുപ്പിക്കാൻ ഇനിമുതൽ മാതളനാരങ്ങയുടെ തൊലി മാത്രം മതി. ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ സി, നാരുകൾ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ മാതളനാരങ്ങ ആരോഗ്യസംരക്ഷണത്തിന് മികച്ചതാണ്.

എന്നാൽ ഇതിന്റെ തൊലി നരച്ച മുടി കറുപ്പിക്കുന്നതിന് ഉപയോഗിക്കുമെന്ന് അറിയാത്തവരാകും ഭൂരിഭാഗം പേരും. എങ്ങനെയാണ് മാതളനാരങ്ങയുടെ തൊലി ഉപയോഗിച്ച് മുടി കറുപ്പിക്കാനുള്ള ഹെയർ ഡൈ തയ്യാറാക്കുന്നതെന്ന് നോക്കാം.

തയ്യാറാക്കുന്നവിധം

ആദ്യം രണ്ടോ മൂന്നോ മാതളനാരങ്ങയുടെ തൊലിയിൽ രണ്ട് ഗ്ലാസ് വെള്ളവും ചേർത്ത് വേവിക്കണം. ഇത് നന്നായി തിളച്ചുവരുമ്പോൾ ഇതിലേയ്ക്ക് രണ്ട് ടീസ്പൂൺ തേയില ചേർത്തുകൊടുക്കണം. ഈ സമയം നല്ല കറുത്ത നിറത്തിലുള്ള കട്ടിയുള്ള വെള്ളം ലഭിക്കും. ചൂടാറിയതിന് ശേഷം ഇത് നന്നായി അരിച്ചെടുക്കണം. മാതളനാരങ്ങ വേവിച്ച വെള്ളം മാത്രമാണ് നമുക്ക് ആവശ്യം. ഈ വെള്ളമെടുത്ത് മാറ്റിവയ്ക്കണം.

ഇനി രണ്ട് ടേബിൾസ്പൂൺ നീലയമരിപ്പൊടി ഒരു ബൗളിലേയ്ക്ക് ഇട്ടുകൊടുക്കണം. ഇതിലേയ്ക്ക് അൽപ്പം ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കണം. ശേഷം നീലയമരിപ്പൊടിയിലേയ്ക്ക് നേരത്തെ തയ്യാറാക്കിവച്ച മാതളനാരങ്ങളുടെ വെള്ളം ഒഴിച്ചുകൊടുത്ത് നന്നായി ഇളക്കി കുഴമ്പുരൂപത്തിലാക്കണം. ഇനി ഇത് പതിനഞ്ചുമിനിറ്റ് മാറ്റിവയ്ക്കാം.

ഉപയോഗിക്കേണ്ട രീതി

തയ്യാറാക്കിവച്ച ഹെയർ ഡൈ തലയിൽ നന്നായി തേച്ചുപിടിപ്പിക്കണം. 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ട് പ്രാവശ്യം ചെയ്താൽ മുടി നല്ല കറുപ്പ് നിറമാകുകയും സ്വാഭാവിക ഭംഗി നിലനിൽക്കുകയും ചെയ്യുന്നു.

English Summary

A Malayalam news article highlights a natural solution for premature graying, advising against chemical dyes. It details a method for preparing a homemade hair dye using pomegranate peels, tea leaves, and indigo powder. This natural concoction, when applied twice weekly for 20 minutes, is claimed to effectively blacken gray hair, promoting natural beauty and maintaining hair health without harsh chemicals.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GREY HAIR REMEDY, NATURAL HAIR DYE FOR GREY HAIR, POMEGRANATE PEEL HAIR DYE, BEAUTY TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE