SignIn
Kerala Kaumudi Online
Thursday, 15 October 2026 5.56 PM IST

ഇനി ഇറച്ചിക്കറി എന്തിന്? ഈ ചേനക്കറിയുണ്ടേൽ ഒരുപറ ചോറുണ്ണാം

yam-curry
പ്രതീകാത്മക ചിത്രം

നാട്ടിപുറങ്ങളിൽ സാധാരണ കാണുന്ന ഒന്നാണ് ചേന. കാത്സ്യവും പ്രോട്ടീനും മിനറൽസും ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ രോഗികൾക്കും വളരെ നല്ലതാണ് ഇത്. സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ നിയന്ത്രിക്കാനും ചേന മികച്ചതാണ്.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നവ‌ർക്ക് ഭക്ഷണത്തിൽ ചേന ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ ഭൂരിഭാഗം പേർക്കും ചേന കൊണ്ടുള്ള വിഭവങ്ങൾ അത്ര ഇഷ്ടമല്ല. പ്രത്യേകിച്ച് കുട്ടികൾക്ക്. എന്നാൽ എത്ര ഇഷ്ടമില്ലാത്തവരും ഇനിമുതൽ ചേന കഴിക്കും. ചിക്കൻ കറിയേക്കാൾ മികച്ച രുചിയുള്ള നല്ല അടിപൊളി ചേന കറി. വളരെ എളുപ്പത്തിലും രുചികരവുമായ ചേന കറി എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം.

ആവശ്യമായചേരുവകൾ

  • ചേന- 300 ഗ്രാം( ചെറിയ കഷ്ണങ്ങളാക്കിയത്)
  • സവാള- രണ്ടെണ്ണം
  • തക്കാളി- ഒരെണ്ണം
  • വെളുത്തുള്ളി- മൂന്ന് അല്ലി
  • പച്ചമുളക്- രണ്ടെണ്ണം
  • മഞ്ഞൾപ്പൊടി- അര ടീസ്‌പൂൺ
  • മുളകുപൊടി- ഒരു ടീസ്‌പൂൺ
  • മല്ലിപ്പൊടി- ഒരു ടീസ്പൂൺ
  • ഗരംമസാല- അര ടീസ്‌പൂൺ
  • കടുക്, കറിവേപ്പില,വെളിച്ചെണ്ണ, വറ്റൽമുളക്, ഉപ്പ്- ആവശ്യത്തിന്
  • മല്ലിയില

തയ്യാറാക്കുന്നവിധം

ആദ്യം ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ചേന അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കണം. കുഴഞ്ഞുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. വെന്തുകഴിഞ്ഞ് ഇത് വെള്ളം തോരാനായി മാറ്റിവയ്ക്കാം. ഇനി അത്യാവശ്യം വലിപ്പമുള്ള ഒരു ചീനച്ചട്ടി അടുപ്പിൽവച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കണം. വെളിച്ചെണ്ണ ചൂടായതിന് ശേഷം കടുക് പൊട്ടിക്കുക. ഇനി കറിവേപ്പില, വറ്റൽമുളക്, ചെറുതായി അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കണം.

ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേയ്ക്ക് അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റണം. സവാളയുടെ നിറം മാറിവരുമ്പോൾ തക്കാളി ചേർത്ത് വീണ്ടും ഇളക്കണം. തക്കാളി നന്നായി വെന്ത് ഉടഞ്ഞുവരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി ,മുളകുപൊടി, മല്ലിപ്പൊടി,ഗരംമസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റണം.

വഴണ്ടതിന് ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അടച്ചുവച്ച് വേവിക്കാം. ചെറുതായി കുറുകിയ പരുവമാകുമ്പോൾ ഈ മസാല കൂട്ടിലേക്ക് നേരത്തെ വേവിച്ച് മാറ്റിവച്ച ചേനയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് മല്ലിയിലകൂടി ചേർത്ത് ചെറിയ തീയിൽ അടച്ചുവച്ച് കറി കുറുകി വരുമ്പോൾ വാങ്ങിവയ്ക്കാം. രുചികരമായ ചേന കറി തയ്യാർ.

English Summary

Elephant foot yam offers significant health benefits, being rich in calcium, protein, minerals, and fiber, supporting diabetes management and women's hormonal balance. Though often disliked, the article offers an easy, delicious curry recipe, claimed to be tastier than chicken, encouraging its regular consumption for a healthier lifestyle.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YAM CURRY RECIPE, YAM CURRY, FOOD RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE