ആഗ്രഹിച്ച് വാങ്ങിയ ഒരു വസ്ത്രത്തിൽ കറ പിടിക്കുന്നത് വലിയ വിഷമമുള്ള കാര്യമാണ്. എത്ര കഴുകിയാലും പോകാത്ത കറയാണെങ്കിൽ പിന്നെ പറയാനില്ല. ഇത്തരം സാഹചര്യങ്ങളിൽ വളരെ പെട്ടെന്ന് ഈ കറ ഒന്നുമാറ്റാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ചിന്തിക്കാത്തവരായി ആരുമുണ്ടാകില്ല. അത്തരത്തിൽ വസത്രങ്ങളിലെ കറകൾ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു പൊടിക്കൈ പരിചയപ്പെടാം.
പൈസ ചെലവില്ലാതെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കറ കളയാൻ ആവശ്യമുള്ളത് പെർഫ്യൂമാണ്. പെർഫ്യൂമിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളാണ് കറകൾ ഇല്ലാതാക്കാൻ സഹായിക്കുന്നത്. വസ്ത്രങ്ങളിലെ മഷിയുടെ കറ ഉൾപ്പെടെ കളയാൻ പെർഫ്യൂം മികച്ചതാണ്.
ആദ്യം നിങ്ങളുടെ കൈവശമുള്ള പെർഫ്യൂം എടുക്കണം. ഇനി ഏത് വസ്ത്രത്തിലാണോ കറയുള്ളത് ആ വസ്ത്രമെടുത്ത് കറയുള്ള ഭാഗത്ത് പെർഫ്യൂം സ്പ്രേ ചെയ്തുകൊടുക്കണം. അത്യാവശ്യം നനയുന്നവിധം സ്പ്രേ ചെയ്യണം. വെള്ള വസത്രങ്ങളിലെ കറയാണ് കളയേണ്ടതെങ്കിൽ കളറില്ലാത്ത പെർഫ്യൂം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
സ്പ്രേ ചെയ്ത ശേഷം കറയുള്ള ഭാഗം നന്നായി ഉരസണം. ഇനി അൽപ്പം ടൂത്ത്പേസ്റ്റ് പുരട്ടി ഒരു ടൂത്ത്ബ്രഷ് ഉപയോഗിച്ച് തേച്ചുപിടിപ്പിക്കണം. ശേഷം അൽപ്പം വെള്ളം തളിച്ച് ബ്രഷ് ഉപയോഗിച്ച് നന്നായി തേച്ചുകൊടുക്കണം. ഈ സമയം കറ ഇളകുന്നത് കാണാൻ സാധിക്കും. ശേഷം വസ്ത്രം നന്നായി വെള്ളത്തിൽ കഴുകി എടുക്കാം.
A simple home trick proposes using perfume to effectively remove stubborn stains, including ink, from clothes. The alcohol in perfume helps loosen the stain. This cost-effective method involves spraying the stained area, rubbing, then applying toothpaste with water and brushing. The garment should then be rinsed to achieve quick and easy stain removal.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
അഭിമന്യൂ കേസിലെ പ്രതികൾ കറുത്ത തൊപ്പിയും മാസ്കും ധരിച്ചു എറണാകുളം ജില്ലാ കോടതിയിൽ ഹാജരായി മടങ്ങുന്നു