SignIn
Kerala Kaumudi Online
Friday, 16 October 2026 2.12 PM IST

100 വയസുവരെ ജീവിക്കണോ? ദിവസവും നോൺവെജ് കഴിക്കൂ, സ്‌ത്രീകളിൽ നടത്തിയ പുതിയ പഠനം

non-veg-food
പ്രതീകാത്മക ചിത്രം

ആരോഗ്യകരമായ ആഹാരശീലം ഉള്ളവർ ദീർഘകാലം ജീവിച്ചിരിക്കുമെന്നാണല്ലോ പൊതുവെ പറയാറ്. ഇതിനായി വിവിധ സസ്യാഹാരങ്ങൾ ശീലമാക്കണമെന്ന് പല വിദഗ്ദ്ധരും പറയാറുമുണ്ട്. എന്നാൽ മാംസാഹാരം ശീലമാക്കിയവരും 100 വയസുവരെ ജീവിക്കുമെന്ന് പറയുകയാണ് പുതിയ ഒരു പഠനം. ദി അമേരിക്കൻ ജേണൽ ഓഫ് ക്‌ളിനിക്കൽ ന്യൂട്രീഷ്യൻ എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തിൽ വന്ന പുതിയ പഠനപ്രകാരം 'ഭാരക്കുറവുള്ള സ്‌ത്രീകളിൽ സസ്യാഹാരം ശീലമാക്കിയവരെക്കാൾ മാംസാഹാരം ശീലമാക്കിയവർക്ക് 100 വയസ് വരെ ജീവിച്ചിരിക്കാൻ 44 ശതമാനം അധിക സാദ്ധ്യതയുണ്ട്' എന്ന് കണ്ടെത്തി. എന്നാൽ സാധാരണ ഭാരമുള്ളവരോ അമിത ഭാരമുള്ളവരോ ആയവർക്ക് ഈ സാദ്ധ്യതയില്ല എന്നും പഠനത്തിലുണ്ട്.

എന്നാൽ പുരുഷന്മാരുടെ കാര്യത്തിൽ ദീർഘായുസും സസ്യാഹാര ശീലവും തമ്മിൽ കാര്യമായ ബന്ധമൊന്നും കണ്ടെത്താൻ കഴിഞ്ഞതുമില്ല. ലോകമെമ്പാടുമുള്ള മുതിർന്ന പുരുഷന്മാരിൽ ഒരു സർവെ നടത്തിയിരുന്നു. 'ചൈനീസ് ലോഞ്ചിറ്റ്യൂഡിനൽ ഹെൽത്തി ലോഞ്ചിറ്റിവിറ്റി സ‌ർവെ' എന്ന ഈ സ‌ർവെയിൽ 80വയസിന് മുകളിലുള്ള 5000ലധികം പേരെ പങ്കെടുപ്പിക്കുകയും ചെയ്‌തിരുന്നു. ഈ സർവെയിൽ ഒരുകാര്യം പ്രത്യേകം പറയുന്നു. പ്രായമാകുമ്പോൾ ആരോഗ്യത്തോടെയിരിക്കാൻ മസിൽ മാസ് വേണം. ഇതിന് ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിലെത്തണം. ഇത്തരം ഭക്ഷണം ശീലമാക്കിയ സ്‌ത്രീകളാകട്ടെ 100 വയസുവരെ ജീവിക്കുന്നുണ്ടെന്ന് മനസിലാക്കാനായി.

ഫ്യുഡാൻ സർവകലാശാലയിലെ ചൈനീസ് രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രത്തിലെ ഗവേഷകരും ഷാങ്‌ഹായ് ജിയാവോ ടോംഗ് സർവകലാശാലയിലെ വിദഗ്ദ്ധരും നൂറ് വയസ് പിന്നിട്ട 1459 പേരെയും 80-90 വയസുള്ള 3744പേരെയും പരിശോധിച്ചു. സസ്യാഹാരവും കുറഞ്ഞ ആയുസും തമ്മിലെ ബന്ധം ഗവേഷകർ നോക്കിയപ്പോൾ വ്യക്തികളുടെ ബോഡി മാസ് ഇൻഡക്‌സ് ഇതുമായി ഏറെ ബന്ധമുള്ള കാര്യമാണെന്ന് കണ്ടെത്തി. ഇതിനൊപ്പം മറ്റ് പലവിധ ഘടകങ്ങളും ദീർഘനാൾ ജീവിക്കുന്നതിന് കാരണമാകാം എന്നും ഗവേഷകർ പറയുന്നു.

കാലാകാലങ്ങളായി വയസായവർ എന്ത് കഴിക്കുന്നു എന്നതല്ല വയസായ ശേഷം അവരെന്ത് കഴിക്കുന്നു എന്നതാണ് ഗവേഷകർ പഠനവിധേയമാക്കിയത്. ഭക്ഷണത്തിൽ വൈവിദ്ധ്യവും ബാലൻസിംഗും വളരെ ആവശ്യമാണ്. പൊതുവെ സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി എന്നിവ കൊണ്ടുള്ള പ്രശ്‌നങ്ങൾ കുറവ് അനുഭവപ്പെടാം. എന്നാൽ അതിനർത്ഥം മാംസം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകും എന്നല്ലെന്നും പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നു.

English Summary

A new study published in The American Journal of Clinical Nutrition suggests that underweight women who consume meat may have a 44% higher likelihood of reaching the age of 100 than underweight women who follow a vegetarian diet. The findings suggest that the relationship between diet and longevity may vary depending on factors such as body weight and nutritional needs.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NON VEG EATING, WOMAN, 100 YEAR OLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE