SignIn
Kerala Kaumudi Online
Thursday, 24 September 2026 5.05 PM IST

വീട്ടിൽ തൈരുണ്ടോ? ഇനി എത്ര നരച്ച മുടിയും കറുപ്പിക്കാം എളുപ്പത്തിൽ

curd-grey-hair-remedy
പ്രതീകാത്മക ചിത്രം

ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് അകാലനര. ഇത് മിക്കപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനുവരെ കാരണമാകാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ വിപണിയിൽ നിന്ന് ലഭിക്കുന്ന വില കൂടിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് പൂർണമായും ഫലപ്രഥമാകാറില്ല. അടുക്കളയിലെ കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ച് ഒരു പ്രകൃതിദത്ത ഹെയർ ഡൈ തയ്യാറാക്കി ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാനാകും. എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • കാപ്പിപ്പൊടി
  • തൈര്
  • വെളിച്ചെണ്ണ
  • നെല്ലിക്കപ്പൊടി

തയ്യാറാക്കുന്നവിധം

ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ആവശ്യത്തിന് കാപ്പിപ്പൊടിയിടണം. ഇനി ഇതിലേയ്ക്ക് അൽപ്പം വെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇതിലേയ്ക്ക് നെല്ലിക്കപ്പൊടിയും തൈരും ചേർത്ത് ക്രീം രൂപത്തിലാക്കണം. ഇത് കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും അടച്ചുവയ്ക്കണം. പ്രകൃതിദത്തമായ കോഫി ഹെയർ ഡൈ തയ്യാർ.

ഉപയോഗിക്കേണ്ടവിധം

തലയും മുടിയും നന്നായി കഴുകിവൃത്തിയാക്കണം. ശേഷം മുടി ഉണങ്ങുന്നതുവരെ കാത്തിരിക്കാം. മുടി ഉണങ്ങിയതിന് ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന ഹെയർ ഡൈ പുരട്ടണം. രണ്ടുമണിക്കൂറിന് ശേഷം ഇത് കഴുകി കളയണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താൽ നരച്ച മുടി എളുപ്പത്തിൽ കറുപ്പിക്കാം.

English Summary

A natural, homemade hair dye offers an easy remedy for premature graying. The solution involves preparing a cream from coffee powder, coconut oil, amla powder, and yogurt. After resting eight hours, apply to dry hair for two hours before rinsing. Regular weekly application can naturally blacken gray hair, providing an alternative to costly market products.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CURD FOR GREY HAIR, GREY HAIR REMEDY, BLACK HAIR HOME TIPS, GREY HAIR DYE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY