SignIn
Kerala Kaumudi Online
Saturday, 17 October 2026 3.42 PM IST

ഈ പഴങ്ങളോടൊപ്പം ക്യാരറ്റ് സൂക്ഷിക്കരുത്, പെട്ടെന്ന് ഉണങ്ങിപ്പോകുന്നതിന് കാരണമാകും

carrot
ക്യാരറ്റ്

മലയാളി വിഭവങ്ങളിൽ മിക്കവയിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ക്യാരറ്റ്. തോരൻ, സാമ്പാർ, അവിയൽ, തുടങ്ങി കേക്ക്, പുഡ്ഡിംഗ് എന്നിവ തയ്യാറാക്കാനും ക്യാരറ്റ് ഉപയോഗിക്കാറുണ്ട്. എന്നാൽ ക്യാരറ്റ് ഫ്രിഡ്‌ജിൽ സൂക്ഷിച്ചാലും പെട്ടെന്ന് അഴുകി പോകുന്നതിനാൽ അധികമായി വാങ്ങിവയ്ക്കാൻ സാധിക്കില്ല. മാത്രമല്ല,​ ക്യാരറ്റിലെ ഈർപ്പം നഷ്ടപ്പെട്ട് പെട്ടെന്ന് ഉണങ്ങിപ്പോകുന്നതും കറുത്തുപോകുന്നതും പതിവാണ്. ഇതിന് മികച്ച പരിഹാരം വീട്ടിൽതന്നെയുണ്ട്.

  • ക്യാരറ്റ് വാങ്ങിയ ഉടൻതന്നെ അതിൽ ഇലകളുണ്ടെങ്കിൽ അവ മുറിച്ചുകളയണം. ഈ ഇലകൾ ഈർപ്പം വലിച്ചെടുക്കുന്നതിനും ക്യാരറ്റ് ഉണങ്ങിപ്പോകുന്നതിനും കാരണമാവും.
  • ഒരു പാത്രത്തിൽ വെള്ളം നിറച്ചതിനുശേഷം ക്യാരറ്റ് പൂർണമായും മുങ്ങുന്ന തരത്തിൽ ഇട്ടുവച്ച് അടച്ച് സൂക്ഷിക്കാം. ഈ പാത്രം ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിക്കണം. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ പാത്രത്തിലെ വെള്ളം മാറ്റി പുതിയത് നിറയ്ക്കണം.
  • പേപ്പറിലോ പേപ്പർ ടവ്വലിലോ പൊതിഞ്ഞ് ഒരു സിപ്പ് ബാഗിൽ അടച്ച് സൂക്ഷിക്കാം.
  • കഴുകിയതിനുശേഷമാണ് ഫ്രിഡ്‌ജിനുള്ളിൽ വയ്ക്കുന്നതെങ്കിൽ നന്നായി തുടച്ച് ഈർപ്പം പൂർണമായും മാറ്റണം.
  • ക്യാരറ്റ് കഷ്ണങ്ങളാക്കുക. ശേഷം തിളച്ച വെള്ളത്തിൽ രണ്ട് മിനിട്ട് മുക്കി വയ്ക്കണം. തുടർന്ന് ഐസിട്ട് വെള്ളത്തിൽ രണ്ട് മിനിട്ട് ഇട്ടിരുന്നതിനുശേഷം നന്നായി തുടച്ച് ഉണക്കി ബാഗിൽ സൂക്ഷിക്കാം. ഇത് ഫ്രീസറിൽ സൂക്ഷിക്കണം.
  • ആപ്പിൾ, വാഴപ്പഴം എന്നിവയോടൊപ്പം ക്യാരറ്റ് സൂക്ഷിക്കരുത്. ഇവ പുറത്തുവിടുന്ന എഥിലീൻ ക്യാരറ്റ് പെട്ടെന്ന് അഴുകുന്നതിന് കാരണമാവും.

English Summary

Carrots often dry out, darken or spoil quickly, even when refrigerated. To keep them fresh, remove their leafy tops and store them submerged in water in a covered container, changing the water every two to three days. Alternatively, wrap them in paper towels and seal them in a zip-lock bag. Avoid storing carrots near apples or bananas, which release ethylene gas and accelerate spoilage.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOW TO STORE CARROTS IN FRIDGE, CARROT STORAGE TIPS, KEEP CARROTS FRESH LONGER, ക്യാരറ്റ് സൂക്ഷിക്കുന്ന വിധം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE