മല്ലപ്പള്ളി: എഴുമറ്റൂർ ഇടുവിനാം പൊയ്കയിൽ എസ് രവീന്ദ്രന്റെ വീട്ടുമുറ്റത്ത് തഴച്ചുവളരുകയാണ് നെല്ല്. നെൽപ്പാടങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് വീട്ടുമുറ്റത്തെ നെൽകൃഷി നാട്ടുകാർക്ക് കൗതുകമായി. വ്യവസായിയായ എസ്. രവീന്ദ്രൻ എഴുമറ്റൂർ മികച്ച കർഷകനാണ്. ഏക്കർ കണക്കിനുള്ള കൃഷി ഭൂമിയിൽ വിളയാത്തതായി ഒന്നുമില്ല. ജൈവകൃഷിയിലൂടെ വിഷരഹിതമായ വിളവുകളാണ് ലഭിക്കുന്നത്. കപ്പയും ഏത്തവാഴയും ഇപ്പോൾ വിളവെടുത്ത് കൊണ്ടിരിക്കുകയാണ്. കാച്ചിൽ , ചേമ്പ്, ചേന, വെട്ടുചേമ്പ്, പച്ചക്കറികൾ തുടങ്ങിയവയുമുണ്ട്. ഇതിന് പുറമേയാണ് വീട്ടുമുറ്റത്ത് നെൽകൃഷി തുടങ്ങിയത്.
പടുതകൊണ്ട് വെള്ളം കെട്ടിനിർത്തി അതിൽ ഗ്രോ ബാഗിലും ചെടിച്ചട്ടിയിലുമായാണ് രവീന്ദ്രനും ഭാര്യ തങ്കമ്മയും ചേർന്ന് നെല്ല് കൃഷി ചെയ്തത്. പടുതയിൽ വെള്ളം കെട്ടിനിർത്തിയിരിക്കുന്നത് കാരണം നെൽച്ചെടികൾക്ക് നല്ല നനവ് ലഭിക്കും.കൃഷിഭവനിൽ നിന്ന് 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന വിത്ത് വാങ്ങിയാണ് വിതച്ചത്. രാസവളങ്ങൾ ഉപയോഗിക്കാതെ ജൈവരീതിയിലാണ് കൃഷി. ഈ അരി കഴിക്കുന്നതോടെ രോഗപ്രതിരോധ ശേഷി വർദ്ധിക്കുമെന്ന് രവീന്ദ്രനും തങ്കമ്മയും പറഞ്ഞു. .എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസറാണ് രവീന്ദ്രൻ എഴുമറ്റൂർ
Rice plants are thriving in the courtyard of S. Raveendran’s house at Iduvinam Poyka in Ezhumattoor. At a time when paddy fields are gradually disappearing, his unique home-based rice cultivation has become a curiosity among local residents. Apart from being an industrialist, Raveendran is also an accomplished farmer.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |