SignIn
Kerala Kaumudi Online
Monday, 19 October 2026 4.53 PM IST

60പേരെ കൊല്ലാൻ ശേഷിയുള്ള വിഷം; പാമ്പല്ല, ഈ ജീവിയാണ് വില്ലൻ

snake
പ്രതീകാത്മക ചിത്രം

മാരകവിഷം ഉപയോഗിച്ച് മനുഷ്യരെ കൊല്ലുന്ന ജീവികളുടെ പേര് പറയാൻ പറഞ്ഞൽ പലരും ആദ്യം രാജവെമ്പാലയോ മൂർഖനെയോ പോലുള്ള പാമ്പുകളുടെ പേരായിരിക്കും പറയുക. എന്നാൽ ലോകത്തിൽ കടലിലും ഉണ്ട് ഇത്തരത്തിൽ മാരകവിഷമുള്ള ജീവികൾ. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ബോക്സ് ജെല്ലി ഫിഷിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഇന്തോ - പസഫിക് സമുദ്ര മേഖലയിലും വടക്കൻ ഓസ്ട്രേലിയയുടെ തീരപ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. കണ്ടാൽ അതീവ സുന്ദരനായി തോന്നുന്ന ഇവ ലോകത്തിലെ ഏറ്റവും വിഷമേറിയ സമുദ്രജീവികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

ഒരു ബോക്സിനോട് രൂപസാദൃശ്യമുള്ള ഉടലും അതിൽ നിന്ന് താഴേക്ക് നീണ്ടുകിടക്കുന്ന ടെന്റക്കിളുകളും ഉൾപ്പെടുന്നതാണ് ഇവയുടെ രൂപം. 19 സെന്റിമീറ്ററോളം നീളമുള്ള ഓരോ ടെൻഡക്കിളുകളിലും കൂർത്ത അഗ്രഭാഗങ്ങളുണ്ടാകും. ഇതുപയോഗിച്ചാണിവ വിഷം കുത്തിവയ്ക്കുന്നത്.

മനുഷ്യ ശരീരത്തിലെ ഹൃദയം. നാഡീവ്യവസ്ഥ, ത്വക്കിലെ കോശങ്ങൾ തുടങ്ങിയവയെ ഒരേസമയം ആക്രമിക്കാൻ ശേഷിയുള്ള വിഷമാണ് ഇവയുടേത്. ഈ വിഷത്തെ ചെറുക്കാൻ ആന്റിവെനം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ വളരെ വേഗത്തിൽ വിഷം ശരീരത്തിൽ വ്യാപിക്കുന്നതിനാൽ കടലിൽ വച്ച് കുത്തേറ്റ വ്യക്തിയെ കരയ്‌ക്കെത്തിക്കും മുൻപ് തന്നെ ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടാകും. രക്ഷപ്പടുകയാണെങ്കിലും ആഴ്ചകളോളം കടുത്ത ശരീരവേദന അനുഭവപ്പെടും. ഒരു ബോക്സ് ജെല്ലി ഫിഷിൽ 60ത്തിൽ അധികം ആളുകളെ കൊല്ലാനുള്ള വിഷമുണ്ട്.

സാധാരണ ജെല്ലിഫിഷുകളിൽ നിന്നും വ്യത്യസ്തമായ ബോക്സ് ജെല്ലിഫിഷുകൾ വളരെ ആക്ടീവായുള്ള നീന്തലുകാരാണ്. അവർക്കുള്ള മസ്കുലർ വെലാറിയം വെള്ളത്തിലൂടെ മണിക്കൂറിൽ നാല് മൈൽ വേഗത്തിൽ നീന്താൻ സഹായിക്കുന്നു. രണ്ടുകിലോ വരെയാണ് പൂർണ വളർച്ചയെത്തിയ ബോക്സ് ജെല്ലി ഫിഷിന്റെ ഭാരം.

English Summary

The box jellyfish, found in the Indo-Pacific region and along northern Australian coasts, is considered one of the world's most venomous marine animals. Despite its beautiful appearance, its venom can affect the heart, nervous system and skin cells. A sting can be life-threatening, and survivors may experience severe pain for weeks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOX JELLYFISH, DEADLIEST MARINE ANIMALS, BOX JELLYFISH VENOM, POISONOUS SEA CREATURES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE