SignIn
Kerala Kaumudi Online
Friday, 02 October 2026 5.28 PM IST

വലിച്ചെറിയേണ്ട, മുടി കാടുപോലെ വളരാൻ മുട്ടത്തോട് ഇങ്ങനെ ഉപയോഗിച്ചാൽ മതി

hair

നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് മുട്ട. മുട്ട ഉപയോഗിച്ച് ഓംലെറ്റും മറ്റും ഉണ്ടാക്കിയ ശേഷം മുട്ടത്തോട് വലിച്ചെറിയാറാണ് പതിവ്. എന്നാൽ മുട്ടപോലെ തന്നെ നിരവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മുട്ടത്തോട്. ചിലർ മുട്ടത്തോട് ചെടിക്ക് ഇടുന്നു. ചെടിവളരാൻ ഇത് സഹായിക്കുന്നു. അത്തരത്തിൽ മുടി വളരാനും മുട്ടത്തോട് സഹായിക്കുമെന്ന് എത്രപേർക്ക് അറിയാം. കേട്ടത് ശരിയാണ്. നല്ല ആരോഗ്യമുള്ള മുടിക്ക് മുട്ടത്തോട് വളരെ നല്ലതാണ്. കട്ടിയുള്ള മുടി ലഭിക്കാൻ എങ്ങനെ മുട്ടത്തോട് ഉപയോഗിക്കാമെന്ന് നോക്കിയാലോ?

ആദ്യം മുട്ടത്തോട് നല്ലപോലെ വൃത്തിയാക്കുക. ശേഷം മുട്ടത്തോട് ഉണക്കാൻ വയ്ക്കണം. തോടുകൾ നന്നായി ഉണങ്ങിയശേഷം മിക്സി ഉപയോഗിച്ച് ഇവ പൊടിച്ചെടുക്കുക. തരിയില്ലാതെ പൊടിച്ചെടുക്കണം. ഈ പൊടി നിരവധി രീതിയിൽ മുടിയിൽ തേയ്ക്കാം. ആ രീതികൾ നോക്കാം.

ഹെയർ മാസ്ക്

നന്നായി പൊടിച്ചെടുത്ത മുട്ടത്തോട് ഒരു ടീസ്പൂൺ എടുത്തശേഷം രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയിൽ മിക്സ് ചെയ്യുക. ശേഷം ഇത് തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യണം. 30-45 മിനിട്ടിന് ശേഷം മുടി ഷാംപൂ കൊണ്ട് കഴുകാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലതാണ്.

ഷാംപൂ

സാധാരണ ഉപയോഗിക്കുന്ന ഷാംപൂവിലും മുട്ടത്തോട് പൊടി ചേർക്കാം. 1-2 ടീസ്പൂൺ മുട്ടത്തോട് പൊടി ഷാംപൂ ബോട്ടിലിൽ യോജിപ്പിച്ച് വയ്ക്കുക. ശേഷം സാധാരണ ഷാംപൂ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാം.

കറ്റാർവാഴ

ഒരു ടീസ്പൂൺ മുട്ടത്തോട് പൊടി രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ യോജിപ്പിച്ച് തലയിൽ തേയ്ക്കുക. 30 മിനിട്ട് ഈ മിശ്രിതം തലയിൽ വച്ചശേഷം കഴുകികളയാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAIR, EGG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY