SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.13 PM IST

ഉള്ളിത്തൊലി വേറുതേ കളയേണ്ട, കഷണ്ടിയിൽ പോലും മുടിവളരും; ദിവസവും ഇങ്ങനെ ചെയ്‌ത് നോക്കൂ

onion
പ്രതീകാത്മക ചിത്രം

എത്ര തന്നെ ശ്രമിച്ചാലും മുടി വളരാത്ത ചിലരുണ്ട്. യൂട്യൂബിൽ കാണുന്ന വിദ്യകൾ പലതും പരീക്ഷിച്ചിട്ടും യാതൊരു ഫലവും കാണാത്തവർ. ഇങ്ങനെയുള്ളവർക്ക് പരീക്ഷിക്കാവുന്നതാണ് ഉള്ളിത്തൊലി കൊണ്ട് തയ്യാറാക്കുന്ന ഒരു സൂത്രം. എത്ര മുടി വളരാത്തവർക്കും പനങ്കുല പോലുള്ള മുടി സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം

സവാളയുടെ ഉണങ്ങിയ പുറംതൊലി വെള്ളത്തിലിട്ട് തിളപ്പിക്കണം. ശേഷം ഇത് തണുക്കുമ്പോൾ തലയോട്ടിയിലും മുടിയിലും ഒഴിച്ച് കഴുകാം. കുളിക്കുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്. ശേഷം വീര്യം കൂടിയ ഷാംപൂ ഉപയോഗിക്കാൻ പാടില്ല. മുടി നല്ല ആരോഗ്യത്തോടെയിരിക്കാനും കൊഴിച്ചിൽ കുറയ്‌ക്കാനും ഇത് സഹായിക്കും.

ശാസ്‌ത്രീയ തെളിവ്

2002ൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഉള്ളി മുടിവളരാൻ നല്ലതാണ് കണ്ടെത്തിയിരുന്നു. കഷണ്ടിയുള്ള ആളുകളിലായിരുന്നു പരീക്ഷണം. രണ്ടുമാസം ദിവസവും രണ്ടുനേരം സവാളനീര് പുരട്ടിയവരിൽ മുടി വളർന്നതായി കണ്ടു. എന്നാൽ, സവാളയുടെ തൊലിയുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നുമില്ല. ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുടി വളരാൻ ഉള്ളിത്തൊലി സഹായകമാകും.

English Summary

A Malayalam article details an onion peel remedy for hair growth, advising readers to boil dried peels in water, then apply and rinse the cooled liquid. Proponents claim it promotes healthy hair and reduces hair fall. While a 2002 Journal of Dermatology study found onion juice beneficial for bald individuals, it did not specifically mention peels. The article suggests peel's antioxidants may help.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOMEREMEDIES, HAIRCARE TIPS, ONION PEEL HAIRCARE, BEAUTY TIPS, EFFECTIVE HAIRCARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY