SignIn
Kerala Kaumudi Online
Friday, 17 July 2026 4.26 PM IST

ഇനി കെമിക്കൽ ക്രീമുകൾ വേണ്ട: കറുത്ത പാടുകളും ചുളിവും മാറി മുഖം തിളങ്ങും, ഈ ഫേസ്‌പാക്ക് പരീക്ഷിക്കൂ

beauty
പ്രതീകാത്മക ചിത്രം

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പപ്പായ. ഇതിലടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം കറുത്ത പാടുകൾ അകറ്റി തിളക്കം നൽകാനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്നമായ മുഖക്കുരു കുറയ്ക്കാനും പപ്പായ മികച്ചതാണ്. വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പന്നമായതിനാൽ ചർമ്മത്തിന് സ്വാഭാവിക ഈർപ്പവും ചെറുപ്പവും നിലനിർത്താൻ പപ്പായക്ക് കഴിയും.

പപ്പായയ്‌ക്കൊപ്പം തൈര് കൂടി ചേർന്നാൽ ​ഗുണം ഇരട്ടിയാകും. തൈരിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ച‍ർമ്മത്തിന് ഏറെ നല്ലതാണ്. അത്തരത്തിലൊരു അടിപൊളി ഫേസ്‌പാക്കാണ് പപ്പായ തൈര് ഫേസ്‌‌പാക്ക്. ചർമ്മത്തിന് തിളക്കം നൽകുന്നതിനൊപ്പം യുവത്വം നിലനിർത്താനും ഈ ഫേസ്‌‌പാക്കിന് സാധിക്കും. എങ്ങനെയാണ് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പപ്പായ തൈര് ഫേസ്‌പാക്ക് തയ്യാറാക്കേണ്ടതെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

ആദ്യം കുറച്ച് പപ്പായ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്സിയിലിട്ട് നല്ല പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കണം. ശേഷം ഇത് ഒരു ബൗളിലേയ്ക്ക് മാറ്റാം. ഈ പേസ്റ്റിലേയ്ക്ക് കട്ടയില്ലാത്ത തൈര് ചേർത്ത് ഇളക്കി യോജിപ്പിക്കണം. പപ്പായ തൈര് ഫേസ്‌പാക്ക് റെഡി. ഇനി മുഖവും കഴുത്തും നന്നായി കഴുകി തുടച്ചതിന് ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പപ്പായ തൈര് ഫേസ്‌മാസ്‌ക് പുരട്ടാം. 15 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

English Summary

Papaya is presented as excellent for skincare, with its papain enzyme reducing dark spots, brightening skin, and enhancing elasticity. Rich in vitamins A, C, and E, it also combats acne and maintains moisture. A homemade papaya-curd face pack is claimed to double these benefits, boosting radiance and youthfulness. The article details its easy preparation and application.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FACEPACK, SKINCARE, GLOWING SKIN TIPS, BEAUTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY