SignIn
Kerala Kaumudi Online
Saturday, 23 May 2026 6.11 PM IST

അറിയേണ്ട സുപ്രധാനമായ മാറ്റം; പോസ്റ്റ് ഓഫീസിൽ സാമ്പത്തിക ഇടപാട് നടത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

post-office


ന്യൂഡൽഹി: രാജ്യത്ത് പോസ്റ്റ് ഓഫീസ് വഴി നടത്തുന്ന എല്ലാ വലിയ സാമ്പത്തിക ഇടപാടുകൾക്ക് ഇനി പാൻ കാർഡ് നിർബന്ധം. 2026ലെ ആദായ നികുതി ചട്ടങ്ങൾ പ്രകാരം പോസ്റ്റ് ഓഫീസിലെ നിക്ഷേപം, പിൻവലിക്കൽ, പുതിയ അക്കൗണ്ട് തുടങ്ങൽ തുടങ്ങിയ എല്ലാ പ്രധാന ഇടപാടുകൾക്കും പാൻ നമ്പർ രേഖപ്പെടുത്തണമെന്ന് തപാൽ വകുപ്പ് അറിയിച്ചു. ഇടപാടുകളുടെ സുതാര്യത മെച്ചപ്പെടുത്തുന്നതിനും വലിയ സാമ്പത്തിക ഇടപാടുകളുടെ നിരീക്ഷണം ശക്തിപ്പെടുത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം.


പാൻ കാർഡ് ഇല്ലാത്തവർ നിക്ഷേപങ്ങൾക്കായി ഇനി മുതൽ ഫോം 97 പൂരിപ്പിച്ചു നൽകണം. മുമ്പത്തെ ഫോം 60 ന് പകരമാണ് ഇത്. അപേക്ഷകന്റെ പേര്, വിലാസം, ഇടപാടിന്റെ തുക, ഇടപാടിന്റെ സ്വഭാവം എന്നിവ ഫോമിൽ രേഖപ്പെടുത്തണം. കൂടാതെ തിരിച്ചറിയൽ രേഖകളും ഇതിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

അതേസമയം,​ നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനത്തിന് ടിഡിഎസ് പിടിക്കുന്നത് ഒഴിവാക്കാൻ ഉപയോഗിച്ചിരുന്ന 15ജി, 15എച്ച് എന്നീ ഫോമുകൾക്ക് പകരം ഇനി മുതൽ ഫോം 121 ആണ് ഉപയോഗിക്കേണ്ടത്. മുമ്പ് മുതിർന്ന പൗരന്മാർക്കും മറ്റുള്ളവർക്കും വെവ്വേറെ ഫോമുകളായിരുന്നെങ്കിൽ ഇനി മുതൽ എല്ലാവർക്കും ഫോം 121 ആയിരിക്കും. നികുതി നൽകേണ്ടതില്ലാത്ത വരുമാന പരിധിയിലുള്ളവർ ഓരോ സാമ്പത്തിക വർഷവും ഈ ഫോം സമർപ്പിക്കണം. പോസ്റ്റ് ഓഫീസുകൾ ഈ ഫോമുകൾ ഏഴ് വർഷം വരെ റെക്കോർഡായി സൂക്ഷിക്കും. സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നത് വരെ പഴയ ഫോമുകൾ തുടരാനും അനുവാദമുണ്ട്.


സമ്പാദ്യ പദ്ധതികളിൽ പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോഴും, സ്ഥിരനിക്ഷേപങ്ങൾ ആരംഭിക്കുമ്പോഴും പാൻ നമ്പർ നൽകുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ അക്കൗണ്ട് തുടങ്ങുമ്പോൾ സേവിങ്സ് അക്കൗണ്ടിലോ മറ്റ് പദ്ധതികളിലോ പണം നിക്ഷേപിക്കുമ്പോൾ, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുമ്പോൾ, സ്ഥിരനിക്ഷേപങ്ങൾ പുതുക്കുമ്പോൾ പാൻ നമ്പർ നൽകുകയോ അല്ലെങ്കിൽ ഫോം 97 സമർപ്പിക്കുകയോ ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, POST OFFICE, INCOME TAX, BUSSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY