SignIn
Kerala Kaumudi Online
Saturday, 26 September 2026 1.20 PM IST

65 രൂപ മുതൽ 24കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ആഭരണങ്ങൾ; ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗായ പേജിന് പിന്നിൽ മലയാളിയായ ശാലു

shalu
ശാലു, നിഹിരയിലെ ട്രെൻഡിംഗ് ആഭരണങ്ങൾ

സ്വന്തമായി ഒരു വരുമാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകില്ല. എന്നാൽ, ജീവിത സാഹചര്യങ്ങൾ കാരണം ജോലി വേണ്ടെന്ന് വയ്‌ക്കുന്നവർ ധാരളമാണ്. പ്രത്യേകിച്ച് സ്‌ത്രീകൾ. കുട്ടികളായിക്കഴിഞ്ഞാൽ പല സ്‌ത്രീകൾക്കും താൽക്കാലികമായിട്ടാണെങ്കിലും ജോലി ഉപേക്ഷിക്കേണ്ടിവരുന്നു. അത്തരത്തിൽ ഒരാളാണ് പാലക്കാട് സ്വദേശിയായ ശാലു. സാഹചര്യം എന്തുതന്നെയായാലും തോറ്റുകൊടുക്കില്ലെന്ന വാശി ശാലുവിനെ ഇന്ന് ഒരു സംരംഭകയായി വളർത്തിയെടുത്തിരിക്കുകയാണ്.

സംരംഭത്തിന്റെ തുടക്കം

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഐടി മേഖലയിലെ ജീവനക്കാരനായ ഭർത്താവ് വിമലിനൊപ്പം ബംഗളൂരുവിലാണ് ശാലു താമസിക്കുന്നത്. മകൾ സൻവിക ജനിച്ചതോടെയാണ് അദ്ധ്യാപികയായിരുന്ന ശാലു ജോലി ഉപേക്ഷിച്ചത്. ബംഗളൂരുവിൽ കൊച്ച് കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാനുള്ള സാഹചര്യമില്ലാതിരുന്ന ശാലുവിന്റെ മനസിൽ അപ്പോഴും സ്വന്തമായി വരുമാനം വേണമെന്ന ചിന്തയായിരുന്നു. ഭർത്താവും കുടുംബവും പൂർണപിന്തുണയുമായി ഒപ്പംകൂടി. അങ്ങനെ ഒമ്പത് വർഷം മുമ്പ് 'സൻവീസ് ബുട്ടീക്ക്' എന്ന പേരിൽ ഒരു ഓൺലൈൻ ബിസിനസ് ആരംഭിച്ചു.വസ്‌ത്രങ്ങൾ കസ്റ്റമൈസേഷനും വസ്‌ത്രവ്യാപാരവും നടത്തിയിരുന്ന ബുട്ടീക്ക് വൻ വിജയമായിരുന്നു.

ബുട്ടീക്കിലൂടെ സ്ഥിരവരുമാനം ലഭിക്കുന്നുണ്ടെങ്കിലും ബിസിനസ് അൽപ്പംകൂടി നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരണമെന്ന് ശാലുവിന് നല്ല ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഒരു വർഷം മുമ്പ് 'നിഹിര ജുവൽസ് ബൈ ശാലു' എന്ന പേരിൽ ജുവലറി ബിസിനസ് ആരംഭിച്ചു. ശാലുവിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഇന്ന് അരലക്ഷത്തോളം ഫോളോവേഴ്‌സ് ഇൻസ്റ്റഗ്രാമിലുണ്ട്. സെലിബ്രിറ്റികൾ പോലും ഓൺലൈൻ ബിസിനസ് ആരംഭിക്കുന്ന കാലത്ത് ലഭിച്ച ഈ നേട്ടം ശാലുവിന് വളരെ വലുതാണ്.

ക്വാളിറ്റിയിൽ കോംപ്രമൈസില്ല

വിപണിയിൽ ലഭിക്കുന്നതിൽ ഏറ്റവും വിലകുറച്ചാണ് ശാലു ആഭരണങ്ങൾ വിൽക്കുന്നത്. വെറും 65 രൂപയ്‌ക്ക് 24 കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ആഭരണങ്ങൾ ലഭിക്കുമെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? എന്നാൽ നിഹിരയിൽ അത് ലഭിക്കും. 65 രൂപ മുതലുള്ല നോസ്‌പിന്നുകൾ, കമ്മലുകൾ, പാദസരങ്ങൾ തുടങ്ങിയ ആഭരണങ്ങൾ നിഹിരയിൽ ലഭ്യമാണ്. നേരിട്ട് ഉത്പാദകരിൽ നിന്ന് വാങ്ങുന്നതും ലാഭം കുറച്ചെടുക്കുന്നതുമാണ് ഇത്രയും വില കുറയാൻ കാരണം.

കൂടുതൽ ലാഭം എന്നതിലുപരി കൂടുതൽ ഉപഭോക്താക്കളെ ഉണ്ടാക്കിയെടുക്കുക എന്നതാണ് ശാലുവിന്റെ ലക്ഷ്യം. വാങ്ങിയ ഓരോരുത്തരിൽ നിന്നുമുള്ള നല്ല അഭിപ്രായമാണ് ബ്രാൻഡിന്റെ വളർച്ചയ്‌ക്കുള്ള പ്രധാന കാരണം. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഓരോ പുതിയ ഉപഭോക്താക്കളെയും ലഭിക്കുന്നതെന്ന് ശാലു പറഞ്ഞു.

shalu
നിഹിരയിലെ ആഭരണങ്ങൾ, ശാലു

ഹോൾസെയ്‌ൽ വ്യാപാരവും

നിഹിരയിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് പ്രോഡക്‌ടുകൾ വാങ്ങുന്നത്. റീടെയ്‌ൽ മാത്രമല്ല, ഹോൾസെയ്‌ൽ ആഭരണ വ്യാപാരവും ഇവർക്കുണ്ട്. ഇന്ന് നമ്മൾ ഇൻസ്റ്റഗ്രാമിൽ കാണുന്ന പല ബ്രാൻഡുകളും ആഭരണങ്ങളെടുക്കുന്നത് നിഹിരയിൽ നിന്നാണ്. 65 രൂപയ്‌ക്ക് നിഹിരയിൽ കിട്ടുന്ന ആഭരണം 200 രൂപയ്‌ക്ക് വിൽക്കുന്ന പേജുകളുമുണ്ട്. അത്രയും ഉയ‌ർന്ന നിലവാരത്തിലുള്ള ആഭരണങ്ങളാണിവ.

കേരള, തമിഴ്‌നാട്, കർണാടക തുടങ്ങി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ശാലു ഇതിനോടകം ആഭരണങ്ങൾ അയച്ചിട്ടുണ്ട്. കാനഡയിൽ നിന്ന് പോലും റീസെയിലിംഗിനായി നിരവധിപേർ ആഭരണങ്ങൾ എടുക്കാറുണ്ട്. നിലവിൽ ഇന്ത്യയ്‌ക്കകത്തും പുറത്തും പതിനായിരക്കണക്കിന് ഉപഭോക്താക്കളുള്ള ജുവലറി ബ്രാൻഡായി നിഹിര മാറിയിരിക്കുകയാണ്. ഭാവിയിൽ ഇതിലും മനോഹരമായി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാണ് ശാലു ആഗ്രഹിക്കുന്നത്.

കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും സ്വന്തം സംരംഭവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ ശാലുവിന് പല വെല്ലുവിളികളും നേരിടേണ്ടിവന്നിട്ടുണ്ട്. തോറ്റുകൊടുക്കില്ലെന്ന ഉറച്ച ആത്മവിശ്വാസമാണ് ഇന്ന് ഈ വിജയത്തിലേക്ക് ശാലുവിനെ എത്തിച്ചത്. ഒപ്പം കുടുംബത്തിന്റെ പിന്തുണയും. ചെറിയ പ്രതിസന്ധികളിൽ പോലും തള‌ർന്നുപോകുന്നവ‌ർക്കൊരു ഉത്തമ മാതൃകയാണ് ശാലു എന്ന 32കാരി.

English Summary

Palakkad native Shalu left her teaching career after becoming a mother and started an online boutique in Bengaluru. She later launched Nihira Jewels, offering affordable gold-plated jewellery. With family support and a focus on quality and customer satisfaction, her business has grown to thousands of customers across India and abroad.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHALU JEWELLERY BUSINESS, NIHIRA JEWELS BY SHALU, KERALA WOMEN ENTREPRENEURS, ONLINE JEWELLERY BUSINESS, SHALU SUCCESS STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA