ഓണക്കാലത്തെ സദ്യയിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് പായസം. അട, പാലട, കടല എന്നിങ്ങനെയായിരിക്കും പായസങ്ങളാണ് ഓരോ മലയാളിയുടെ വീട്ടിലും സദ്യയ്‌ക്കൊപ്പം വിളമ്പുക. എന്നാൽ ഇത്തവണ രുചിയ്‌ക്കൊപ്പം ശരീരത്തിന് ഉന്മേഷവും നൽകുന്ന ഒരു ഇളനീർ പായസം പരീക്ഷിച്ചാലോ?
കരിക്ക് കൊണ്ട് മിനിറ്റുകൾക്കുള്ളിൽ വളരെ എളുപ്പത്തിൽ ഈ പായസം തയ്യാറാക്കാം. കരിക്കിന്റെ തനതായ രുചി നിലനിർത്തിക്കൊണ്ട് എങ്ങനെയാണ് ഇളനീർ പായസം തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആദ്യമായി അടിക്കട്ടിയുള്ള ഒരു പാത്രം അടുപ്പിൽവച്ച് രണ്ടുകപ്പ് പശുവിൻ പാൽ നന്നായി തിളപ്പിച്ച് ഒന്നര കപ്പാക്കി കുറുക്കിയെടുക്കണം. ഇതിലേയ്ക്ക് മൂന്ന് ടേബിൾസ്പൂൺ കണ്ടെൻസ്ഡ് മിൽക്കും മധുരത്തിന് അനുസരിച്ച് പഞ്ചസാരയും ചേർത്ത് ചെറിയ തീയിൽ നന്നായി ഇളക്കണം.
ഇതിലേയ്ക്ക് ഇളനീർ കാമ്പും കരിക്കിൻ വെള്ളവും കൂടി ചേർത്ത് നന്നായി അരച്ചത് ചേർത്തുകൊടുക്കാം. ശേഷം ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്ത് ഒരു അഞ്ച് മിനിറ്റ് വരെ തിളപ്പിക്കണം. തിളച്ച് കുറുകി വരുമ്പോൾ രണ്ടോ മൂന്നോ ഏലയ്ക്ക കൂടിചേർത്ത് അടുപ്പിൽ നിന്നിറക്കാം.
ഇനി ഒരു പാൻ അടുപ്പിൽവച്ച് അത് ചൂടാകുമ്പോൾ അതിലേയ്ക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിക്കണം. ചൂടായ നെയ്യിലേയ്ക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് വറുത്ത് നേരത്തെ തയ്യാറാക്കി മാറ്റിവച്ചിരിക്കുന്ന പായസത്തിലേയ്ക്ക് ചേർക്കണം. സ്വാദിഷ്ടമായ ഇളനീർ പായസം തയ്യാർ. ഇനി ഇഷ്ടാനുസരണം വിളമ്പി കഴിക്കാം.
For Onam celebrations, a refreshing tender coconut payasam is suggested as an alternative to traditional varieties like ada pradhaman. Easily prepared with readily available tender coconuts, this payasam offers both great taste and an energizing boost, making it a perfect addition to the festive sadya meal.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |