SignIn
Kerala Kaumudi Online
Saturday, 19 September 2026 10.52 AM IST

തിരുപ്പതി ലഡു തയ്യാറാക്കാൻ പാമോയിൽ ചേർത്ത വ്യാജ നെയ്യ്; 96 കോടിയുടെ തട്ടിപ്പ് നടത്തിയ ഫുഡ് പ്രമോട്ടർ അറസ്റ്റിൽ

READ ENGLISH VERSION
tirupati-temple
തിരുപ്പതി ക്ഷേത്രം, വ്യാജ നെയ്യ്

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു തയാറാക്കാൻ എത്തിച്ച നെയ്യിൽ മായം ചേർത്ത സംഭവത്തിൽ സുകൃതി ഫുഡ്‌ പ്രൊമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ ഇ ഡി അറസ്റ്റ് ചെയ്‌തു. സുകൃതി ഫുഡ്‌സുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് അറസ്റ്റ്. തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് അഗ്മാർക്ക് സ്‌പെഷ്യൽ ഗ്രേഡ് പശുവിൻ നെയ് എന്ന പേരിലാണ് പാമോയിൽ ചേർത്ത നെയ്യ് സ്ഥാപനം വിതരണം ചെയ്‌തതെന്ന് നേരത്തേ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഹൈദരാബാദിൽ നിന്നാണ് കൈലാഷ് ചന്ദ് മംഗ്ലയെ ഇഡി കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിശാഖപട്ടണത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കി. 96 കോടിയുടെ വ്യാജ നെയ്യാണ് കൈലാഷ് ചന്ദ് മംഗ്ല നിർമിച്ച് വിതരണം ചെയ്‌തത്. ഇതിനായി മംഗ്ല തന്റെ ഫാക്‌ടറിയിൽ സൗകര്യം ഒരുക്കിയെന്നും ഇഡി കണ്ടെത്തിയിരുന്നു. വ്യാജ നെയ്യ് വിതരണം ചെയ്‌ത സംഭവത്തിൽ ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്കിന്റെ ഡയറക്‌ടറെയും ഇഡി മുമ്പ് അറസ്റ്റ് ചെയ്‌തിരുന്നു.

English Summary

The Enforcement Directorate (ED) arrested Kailash Chand Mangal of Sukrithi Food Promoters in Hyderabad for money laundering. He is accused of supplying adulterated ghee, mixed with palm oil, worth 96 crore rupees to Tirumala Tirupati Devasthanams (TTD) for preparing Tirupati laddu. This ghee was falsely marketed as Agmark Special Grade cow ghee.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIRUPATI LADDU GHEE CASE, ED ARRESTS KAILASH CHAND MANGLA, SUKRUTHI FOODS CASE, TIRUPATI GHEE ADULTERATION, TIRUPATI LADDU CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360