SignIn
Kerala Kaumudi Online
Friday, 23 October 2026 6.02 PM IST

നാല് ചേരുവകൾ മാത്രം മതി: നാവിൽ അലിഞ്ഞുപോകുന്ന മൈസൂർ പാക് എളുപ്പത്തിൽ തയ്യാറാക്കാം

mysore-pak
മൈസൂർ പാക്

ദക്ഷിണേന്ത്യൻ മധുരപലഹാരങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് മൈസൂർ പാക്. നല്ല രുചിയുള്ള ഇതിന് കേരളത്തിലും ആരാധകരേറെയാണ്. സാധാരണ കടകളിൽ നിന്നാണ് ഇത് വാങ്ങുന്നത്. എന്നാൽ അല്പ്പം സമയവും ക്ഷമയുമുണ്ടെങ്കിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചിയുള്ള മൈസൂർ പാക് തയ്യാറാക്കാം. എങ്ങനെയാണ് വളരെക്കുറച്ച് ചേരുവകൾകൊണ്ട് മൈസൂർ പാക് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • കടലമാവ്- ഒരു കപ്പ്
  • നെയ്യ്- ഒന്നരക്കപ്പ്
  • പഞ്ചസാര- ഒന്നരക്കപ്പ്
  • വെള്ളം-അരക്കപ്പ്

തയ്യാറാക്കുന്നവിധം

ആദ്യം തരികൾ ഇല്ലാതെ കടലമാവ് നന്നായി അരിച്ചെടുക്കണം. ഇനി പാൻ അടുപ്പിൽവച്ച് അതിലേയ്ക്ക് കടലമാവ് ഇട്ടുകൊടുത്ത് മീഡിയം തീയിൽ നാലുമിനിറ്റ് വറുത്തെടുക്കണം. ശേഷം ഇത് അത്യാവശ്യം വലിപ്പമുള്ള ബൗളിലേയ്ക്ക് മാറ്റിവയ്ക്കാം. ഇനി നേരത്തെ ഉരുക്കിവച്ചിരിക്കുന്ന ഒന്നരക്കപ്പ് നെയ്യുടെ പകുതി (അതായത് മുക്കാൽ കപ്പ്) വറുത്തുവച്ചിരിക്കുന്ന കടലമാവിലേയ്ക്ക് ചേർത്തുകൊടുക്കണം. ഇത് നന്നായി ഇളക്കിയോജിപ്പിക്കണം. കട്ടപിടിക്കാതെ വേണം ഇളക്കാൻ.

ഇനി പാൻ അടുപ്പിൽവച്ച് അതിലേയ്ക്ക് ഒന്നരക്കപ്പ് പഞ്ചസാരയും അരക്കപ്പ് വെള്ളവും ചേർത്ത് നൂൽ പരുവം ആകുന്നത് വരെ തിളപ്പിക്കണം. ഇനി നേരത്തെ തയ്യാറാക്കിവച്ചിരിക്കുന്ന കടലമാവ് നെയ്യ് മിശ്രിതം പഞ്ചസാര ലായനിയിലേയ്ക്ക് ഒഴിച്ച് നി‌ർത്താതെ രണ്ടുമിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കണം. ബാക്കിയുള്ള മുക്കാൽ കപ്പ് നെയ്യ് ഇടയ്ക്കിടെ ഒഴിച്ചുകൊടുത്ത് നന്നായി ഇളക്കി കുറുക്കിയെടുക്കണം. ചതുരത്തിലുള്ള ഒരു പാത്രത്തിൽ അൽപ്പം നെയ്യ് തേച്ചതിന് ശേഷം തയ്യാറാക്കിയ മിശ്രിതം ഒഴിച്ചുകൊടുക്കണം. കുറഞ്ഞത് രണ്ടുമണിക്കൂർ തണുക്കാൻ മാറ്റിവയ്ക്കണം. സ്വാദിഷ്ടമായ മൈസൂർ പാക് തയ്യാർ. തണുത്തതിന് ശേഷം മുറിച്ച് കഴിക്കാം.

English Summary

Mysore Pak is a popular South Indian sweet loved for its rich sweetness and delicious taste. With just a few ingredients, some time and patience, you can easily prepare this mouth-watering sweet at home, even tastier than store-bought versions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MYSORE PAK RECIPE, EASY MYSORE PAK RECIPE, FOOD RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE