ഐസ്ക്രീം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വ്യത്യസ്ത രുചിയിലും നിറത്തിലുമുള്ള ഐസ്ക്രീമുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. പലപ്പോഴും കഴിക്കാൻ ആഗ്രഹം തോന്നുമ്പോൾ ബേക്കറികളിൽ നിന്ന് പൈസ കൊടുത്ത് വാങ്ങാറാണ് പതിവ്. എന്നാൽ പെട്ടെന്ന് ഐസ്ക്രീം കഴിക്കാൻ തോന്നിയാൽ ഇനി കടയിലേയ്ക്ക് ഓടണ്ട. പകരം വീട്ടിൽ റസ്ക്കുണ്ടെങ്കിൽ മെഷീനോ പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ വളരെ എളുപ്പത്തിൽ രുചികരവും ക്രീമിയുമായ ഒരു ഐസ്ക്രീം തയ്യാറാക്കാം. എങ്ങനെയാണ് റസ്ക് ഐസ്ക്രീം തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആദ്യം റസ്ക് മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുത്ത് മാറ്റിവയ്ക്കാം. ഇനി ഒരു പാത്രമെടുത്ത് അതിലേയ്ക്ക് പാലൊഴിച്ച് പത്ത് - പതിനഞ്ച് മിനിറ്റ് ചെറിയ തീയിൽ തിളപ്പിച്ച് നന്നായി കുറുകിയ ശേഷം ഇതിലേയ്ക്ക് പഞ്ചസാര ചേർത്ത് അലിയിക്കണം. ഈ പാൽ അടുപ്പിൽ നിന്ന് ഇറക്കി തണുക്കാൻ വയ്ക്കാം. നന്നായി തണുത്ത പാലിലേയ്ക്ക് കണ്ടൻസ്ഡ് മിൽക്ക്, ഫ്രഷ് ക്രീം, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേയ്ക്ക് പൊടിച്ച റസ്ക് , ഏലയ്ക്കാപ്പൊടിയും ചെറുതായി അരിഞ്ഞ അണ്ടിപരിപ്പും ബദാമും ചേർത്ത് നന്നായി ഇളക്കാം. ശേഷം ഇത് എയർടൈറ്റ് കണ്ടെയ്നറിലാക്കി ഫ്രീസറിൽ വയ്ക്കണം. രണ്ടുമണിക്കൂറിന് ശേഷം ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് വീണ്ടും നന്നായി ഇളക്കണം. ഇങ്ങനെ ചെയ്യുന്നത് ഐസ്ക്രീം കൂടുതൽ ക്രമീയാകാൻ സഹായിക്കും. ഇതിന് ശേഷം വീണ്ടും അഞ്ചുമണിക്കൂർ ഫ്രീസറിൽവച്ച് തണുപ്പിക്കാം. പിന്നീട് പുറത്തെടുത്ത് രുചികരമായ റസ്ക് ഐസ്ക്രീം വിളമ്പാം.
A simple, machine-free recipe for making creamy homemade ice cream using rusk is presented. The method combines powdered rusk with reduced milk, condensed milk, fresh cream, vanilla, cardamom, and nuts. It details specific chilling and stirring steps to achieve a smooth consistency, offering an easy alternative to store-bought treats.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |