SignIn
Kerala Kaumudi Online
Monday, 20 July 2026 8.55 AM IST

കുപ്പിയിൽ സൂക്ഷിച്ചിരുന്ന കാപ്പിപ്പൊടി കട്ടയായോ? മികച്ച പരിഹാരം വീട്ടിൽതന്നെയുണ്ട്

coffee

കാപ്പിപ്പൊടിയും ചായപ്പൊടിയും ഇല്ലാത്ത വീടുകൾ കുറവായിരിക്കും. ഗ്ളാസ് കുപ്പികളിലും പ്ളാസ്റ്റിക് കുപ്പികളുമായിരിക്കും ഇവ ഇട്ടുവയ്ക്കാറുള്ളത്. എന്നാൽ മിക്കവരും നേരിടുന്ന പ്രശ്നമാണ് കാപ്പിപ്പൊടി കുപ്പിയിലിരുന്ന് കട്ടപിടിക്കുന്നത്. ഇതിന് വീട്ടിൽതന്നെ മികച്ച പരിഹാരമുണ്ട്.

വായുവുമായി സമ്പർക്കത്തിലാവുമ്പോൾ ഈർപ്പം ആഗിരണം ചെയ്താണ് കാപ്പിപ്പൊടി കട്ട പിടിക്കുന്നത്. ഇങ്ങനെ വരുമ്പോൾ കാപ്പിപ്പൊടി കളഞ്ഞതിനുശേഷം പുതിയത് വാങ്ങുകയായിരിക്കും മിക്കവരും ചെയ്യുന്നത്. കട്ട പിടിച്ച കുപ്പി കുറച്ച് സെക്കന്റ് നേരത്തേയ്ക്ക് മൈക്രോവേവിൽ വയ്ക്കാം. കുറച്ചുനേരം ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുന്നതും കട്ട മാറിവരാൻ സഹായിക്കും. ഇത് പുറത്തെടുത്ത് മിക്‌സിയിലിട്ട് പൊടിച്ചെടുക്കാം.

അതേസമയം, കാപ്പി കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രി വൈകി കാപ്പി കുടിക്കുന്നത് ഉറക്കം കെടുത്തും. രാത്രിയിൽ കാപ്പി കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായിട്ടാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ഈ മാറ്റം സ്ത്രീകളിലാണ് കൂടുതൽ പ്രകടമായി കാണപ്പെടുന്നത്.

രാത്രിയിലെ കഫീൻ ഉപയോഗം ബുദ്ധിപൂർവ്വം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ തലച്ചോറിന്റെ കഴിവിനെ ബാധിക്കും. സാമ്പത്തികവും സാമൂഹികവുമായുള്ള റിസ്‌ക് ഉണ്ടാകാനുള്ള പ്രവണതയും വർദ്ധിപ്പിക്കുന്നു. നമ്മുടെ ഉറക്കത്തെയും വിശ്രമത്തെയും നിയന്ത്രിക്കുന്ന തലച്ചോറിലെ അഡിനോസിൻ റിസപ്റ്ററുകളെ തടഞ്ഞുകൊണ്ടാണ് കഫീൻ പ്രവർത്തിക്കുന്നത്. ഇത് ഉന്മേഷം നൽകുമെങ്കിലും രാത്രികാലങ്ങളിൽ ഡോപാമൈൻ, നോർപിനെഫ്രിൻ തുടങ്ങിയ നാഡീപ്രേക്ഷകങ്ങളെ അമിതമായി ഉത്തേജിപ്പിക്കും.

ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുമ്പ് കഫീൻ ഉപയോഗിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കും. ഇത് അടുത്ത ദിവസത്തെ പെരുമാറ്റത്തെയും ചിന്താശേഷിയെയും ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COFFEE, COFFEE POWDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY