SignIn
Kerala Kaumudi Online
Monday, 13 July 2026 8.13 AM IST

വെറുതെ കിട്ടിയാലും ഈ മീനുകൾ അടുക്കളയിൽ കയറ്റരുത്; കാത്തിരിക്കുന്നത് ഗുരുതരപ്രശ്‌നങ്ങൾ

fish

മത്സ്യവിഭവങ്ങൾ വളരെയധികം പോഷകസമൃദ്ധമാണെന്നത് ഒരു പുതിയ അറിവല്ല. എന്നാൽ, എല്ലായ്‌പ്പോഴും അവ ആരോഗ്യത്തിന് നല്ലതായിക്കൊള്ളണമെന്നില്ല. ചില പ്രത്യേക തരം സാഹചര്യങ്ങളിൽ ചില പ്രത്യേക തരം മത്സ്യം കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. അതിനാൽ, സൗജന്യമായി കിട്ടിയാൽപോലും കഴിക്കാൻ പാടില്ലാത്ത ചില മത്സ്യങ്ങളെക്കുറിച്ചും അവയുടെ അപകടസാദ്ധ്യതകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

അതിലൊന്നാണ് ഫോർമാലിൻ കലർന്ന മീനുകൾ. മത്സ്യങ്ങൾ ചീഞ്ഞുപോകാതിരിക്കാനായി ഉപയോഗിക്കുന്ന മാരകമായ രാസവസ്‌തുവാണ് ഫോർമാലിൻ. രണ്ടാമത്തേതാണ് അമിതമായി മെർക്കുറി അടങ്ങിയ മത്സ്യങ്ങൾ. കടലിലെ ചില വലിയ മത്സ്യങ്ങളിൽ അമിതമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടാകും. സ്രാവ്, വാള, കിംഗ് മാക്കറൽ എന്നിവ ഇതിൽപ്പെടുന്നു. ഇവയിലെ മെർക്കുറി തലച്ചോറിനെയും നാഡീവ്യൂഹത്തെയും ദോഷകരമായി ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

ഫാമുകളിൽ മത്സ്യം വളർത്തുന്ന രീതി ഇന്ന് ധാരാളമായി കാണപ്പെടുന്നു. ചില ഫാമുകളിലാണെങ്കിൽ മീനുകൾ അതിവേഗം വളരുന്നതിനായി വലിയ അളവിൽ ആന്റിബയോട്ടിക്കുകളും വളർച്ചാഹോർമോണുകളും നൽകുന്നു. ഈ മീനുകൾ ഭക്ഷണത്തിനുപയോഗിക്കുന്ന മനുഷ്യരിൽ ഇവ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാം. അതുപോലെതന്നെ ഫാക്‌ടറി മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ കലരുന്ന തടാകങ്ങളിൽ വളരുന്ന മീനുകളിൽ വലിയ അളവിൽ ലോഹത്തിന്റെ അംശം കാണപ്പെടുന്നു. ഇവയും മനുഷ്യന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, HEALTH, FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY