SignIn
Kerala Kaumudi Online
Sunday, 12 July 2026 2.36 AM IST

ഹെൽത്ത് ഇൻഷ്വറൻസ് മേഖലയ്ക്ക് 'ഡിജിറ്റൽ കെയർ'

health

കൊച്ചി: ഡിജിറ്റലൈസേഷൻ രാജ്യത്തെ ഇൻഷ്വറൻസ് മേഖലയിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് ബജാജ് ജനറൽ ഇൻഷ്വറൻസിന്റെ ചീഫ് ടെക്‌നിക്കൽ ഓഫീസർ, കൊമേഴ്സ്യൽ അമർനാഥ് സക്സേന സംസാരിക്കുന്നു.

ഹെൽത്ത് ഇൻഷ്വറൻസിലെ ടെലികൺസൾട്ടേഷനും ഡിജിറ്റൽ കെയറും

ആധുനിക കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷ്വറൻസ് പ്ലാനുകളിൽ ഔട്ട്പേഷ്യന്റ് ഡിപ്പാർട്ട്മെന്റ് (ഒ.പി.ഡി) കവറേജ് ഉൾപ്പെടുത്തുന്നുണ്ട്. അടിസ്ഥാന ഹെൽത്ത് ഇൻഷ്വറൻസ് പ്ലാനിലേക്ക് ഒ.പി.ഡി കവറേജ് ഉൾപ്പെടുത്തുന്നത് മികച്ച ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായിക്കും. ഹോസ്‌പിറ്റലൈസേഷന് പുറമെ വിപുലമായ മെഡിക്കൽ ആവശ്യങ്ങൾക്കും കവറേജ് നൽകുന്നുവെന്നതാണ് ഗുണകരം. രക്ത പരിശോധനകൾ, പാത്തോളജി അല്ലെങ്കിൽ റേഡിയോളജി പോലുള്ള രോഗനിർണയ പരിശോധനകൾ ചികിത്സിക്കുന്ന ഡോക്ടർ നിർദ്ദേശിക്കുകയാണെങ്കിൽ പോളിസി നിബന്ധനകൾക്കും പരിധികൾക്കും വിധേയമായി ഇവയ്ക്കും പരിരക്ഷ ലഭിക്കും. ടെലികൺസൾട്ടേഷൻ രോഗികളെ അവരുടെ വീടുകളുടെ സൗകര്യത്തിലിരുന്ന് തന്നെ യോഗ്യതയുള്ള മെഡിക്കൽ പ്രാക്ടീഷണർമാരുമായി ബന്ധപ്പെടാൻ അനുവദിക്കും, ചെറിയ രോഗങ്ങൾ, പതിവ് ചെക്ക്-അപ്പുകൾ അല്ലെങ്കിൽ ഫോളോ-അപ്പ് സന്ദർശനങ്ങൾ എന്നിവയ്ക്ക് പ്രത്യേകിച്ച് ഉപയോഗപ്രദമാണ്. ഭൂമിശാസ്ത്രപരമായ ലൊക്കേഷൻ പരിഗണിക്കാതെ തന്നെ പരിചയസമ്പന്നരായ സ്‌പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ വിപുലമായ നെറ്റ്‌വർക്കിലേക്ക് അത്തരം പ്ലാറ്റ്‌ഫോമുകൾ ആക്സസ് നൽകുന്നു. സമയബന്ധിതമായ മെഡിക്കൽ പരിചരണം ഉറപ്പുവരുത്താനും യാത്രയുടെ ബുദ്ധിമുട്ട് കുറയ്ക്കാനും ഇത് സഹായിക്കും. ഒ.പി.ഡി സൗകര്യങ്ങൾ പോളിസി വർഷത്തിൽ ഒന്നിലധികം തവണ ഉപയോഗിക്കാം. പല പ്ലാനുകളിലും ടെലികൺസൾട്ടേഷൻ കവറേജിന് കീഴിൽ നിങ്ങൾക്ക് ക്ലെയിം ചെയ്യാവുന്ന മൊത്തം തുക വാർഷിക പ്രീമിയത്തിന്റെ ഇരട്ടി വരെയാകാം. രോഗങ്ങൾക്കുള്ള കൺസൾട്ടേഷനുകൾ സാധാരണയായി പോളിസിയുടെ ആദ്യ വർഷത്തിൽ 30-ദിവസത്തെ വെയ്റ്റിംഗ് പിരീഡിന് വിധേയമാണ്.

വെൽനെസ് ആപ്പുകൾ

അടിസ്ഥാന പോളിസി മാനേജ്മെന്റിന് പുറമേയുള്ള വെൽനെസ് ആപ്ലിക്കേഷനുകൾ പല ഇൻഷ്വറർമാരും നൽകുന്നുണ്ട്, ഈ ആപ്ലിക്കേഷനുകൾ ഫിറ്റ്നസ് ട്രാക്കിംഗ്, ഡയറ്റ് മോണിറ്ററിംഗ്, സൈക്കോളജിക്കൽ ഹെൽത്ത് സപ്പോർട്ട്, പ്രിവന്റീവ് ഹെൽത്ത് ചെക്ക്-അപ്പ് റിമൈൻഡറുകൾ തുടങ്ങിയ സവിശേഷതകൾ നൽകുന്നു.

വെയറബിൾ ഫിറ്റ്നസ് ട്രാക്കറുകൾ

സ്മാർട്ട് വാച്ചുകൾ, ഫിറ്റ്നസ് ബാൻഡുകൾ തുടങ്ങിയ ധരിക്കാവുന്ന ഉപകരണങ്ങൾ ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ പാറ്റേണുകൾ, ഫിസിക്കൽ ആക്ടിവിറ്റി എന്നിവ ഉൾപ്പെടെയുള്ള തത്സമയ ഹെൽത്ത് ഡാറ്റ നിരീക്ഷിക്കാൻ ഇൻഷ്വറർമാരെ പ്രാപ്തരാക്കുന്നു. ഇത്തരത്തിൽ ധരിക്കാവുന്ന ഉപകരണങ്ങൾ വഴി തുടർച്ചയായി ആരോഗ്യ സ്ഥിതി ട്രാക്ക് ചെയ്യുന്നത് പ്രീമിയം കുറയുന്നതിന് അല്ലെങ്കിൽ അധിക കവറേജ് ഇൻസെന്റീവുകൾ ലഭിക്കുന്നതിന് ഇടയാക്കുന്നു

സൗജന്യ ഓൺലൈൻ സെഷനുകൾ

ന്യൂട്രീഷനിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, ഫിറ്റ്നസ് ട്രെയിനർമാർ അല്ലെങ്കിൽ മറ്റ് വിദഗ്ധർ എന്നിവരുമായുള്ള കൺസൾട്ടേഷനുകൾ ഉൾപ്പെടെ സൗജന്യ ഓൺലൈൻ വെൽനെസ് സെഷനുകളിൽ പങ്കെടുക്കാൻ ഹെൽത്ത് ഇൻഷ്വറൻസ് പ്ലാനിൽ എൻറോൾ ചെയ്യുന്നതലൂടെ കഴിയും. ടെലികൺസൾട്ടേഷനുകളും ഡിജിറ്റൽ പരിചരണവും ആധുനിക ഹെൽത്ത് ഇൻഷ്വറൻസിന്റെ അവിഭാജ്യ ഘടകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360