പുതിയ കാലഘട്ടത്തില്‍ നമ്മുടെ യുവജനങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ആശങ്കാജനകമാണ്. ഇന്നത്തെ യുവജനങ്ങള്‍ പഠനം, ജോലി, അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം, തിരക്കേറിയ ജീവിതശൈലി എന്നിവ കാരണം ഭക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ ആരോഗ്യമുള്ള ശരീരത്തിനും നല്ല മാനസികാരോഗ്യത്തിനും ശരിയായ പോഷകാഹാരം അനിവാര്യമാണ്.
ശാരീരിക ആരോഗ്യം നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് പാരമ്പര്യം, ഭക്ഷണക്രമം, വ്യായാമം, മാനസികാരോഗ്യം എന്നിവ. മദ്യം, മയക്കുമരുന്ന്, പുകവലി കൂട്ടുകെട്ടുകള്‍, ഉയര്‍ന്ന പിരിമുറുക്കം, കോപം എന്നിവയെല്ലാം ശാരീരിക ആരോഗ്യത്തെ തളര്‍ത്തുന്ന ഘടകങ്ങളാണ്. ചൊട്ടയിലെ ശീലം ചുടല വരെ എന്നത് ഭക്ഷണശീലത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ശരിയാണ്. 1-3 വയസ്സ് വരെയുള്ള പ്രായത്തിനിടയിലാണ് ഭക്ഷണ ശീലങ്ങള്‍ വികസിക്കുന്നത്. ഈ പ്രായത്തിലാണ് ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളെ പഠിപ്പിക്കേണ്ടത്.
· പ്രഭാതഭക്ഷണം ഒഴിവാക്കുക - പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തേക്കുള്ള ഊര്‍ജ്ജത്തിന് അടിത്തറ ആകുന്നത്.
· ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ബേക്കറി ആഹാരങ്ങള്‍, ഹോട്ടല്‍ ഭക്ഷണം എന്നിവ കൂടുതലായി കഴിക്കുക.
· പഴം, പച്ചക്കറി എന്നിവ കുറച്ചു മാത്രം കഴിക്കുക.
· രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം.
· സ്‌ക്രീന്‍ നോക്കിക്കൊണ്ട് അമിതമായി ഭക്ഷണം കഴിക്കുന്നത്.
· അമിതവണ്ണം
· പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
· ഫാറ്റി ലിവര്‍
· ഹൃദയസംബന്ധമായ രോഗങ്ങള്‍, ഹൃദയാഘാതം
· പോഷകാഹാര കുറവുകള്‍ (Iron, Calcium, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12)
· ക്ഷീണം, ഏകാഗ്രത കുറയുക
· ദഹന പ്രശ്‌നങ്ങള്‍ (GERD, IBS, Ulcer)
· പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത് ദിവസവും മൂന്ന് പ്രധാന ഭക്ഷണവും 1-2 ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കണം.
· പ്ലേറ്റിന്റെ പകുതി പച്ചക്കറികള്‍, കാല്‍ഭാഗം ധാന്യങ്ങള്‍ (ചോര്‍, ചപ്പാത്തി), കാല്‍ഭാഗം പ്രോട്ടീന്‍ എന്ന രീതിയില്‍ കഴിക്കുക.
· ദിവസവും 100 ഗ്രാം പഴങ്ങള്‍ കഴിക്കാം.
· ആവശ്യത്തിന് വെള്ളം കുടിക്കുക (ഏകദേശം 2-3 ലിറ്റര്‍ വ്യക്തിഗത ആവശ്യത്തിനനുസരിച്ച്).
· ദിവസവും കുറഞ്ഞത് 30-45 മിനിറ്റ് വ്യായാമം ചെയ്യുക.
പ്രോട്ടീന്‍, പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും ആവശ്യമാണ്.
· മുട്ട
· മത്സ്യം
· കോഴിയിറച്ചി (കൊഴുപ്പ് കുറഞ്ഞത്)
· പാല്‍, തൈര് (കൊഴുപ്പ് മാറ്റിയത്)
· പയര്‍ വര്‍ഗ്ഗങ്ങള്‍
· അണ്ടിപ്പരിപ്പുകള്‍, സോയ ഉല്‍പ്പന്നങ്ങള്‍
ചെറുപ്രായത്തില്‍ എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നത് ഭാവിയില്‍ ഓസ്റ്റിയോപോറോസിസ് തടയാന്‍ സഹായിക്കും.
· പാല്‍, തൈര്
· റാഗി, എള്ള്, ഇലക്കറികള്‍, മുള്ളോടു കൂടിയ മത്സ്യങ്ങള്‍.
· വാള്‍നട്‌സ്, ബദാം
· ഒമേഗ 3 മത്സ്യങ്ങള്‍
· പഴങ്ങളും പച്ചക്കറികളും
· മതിയായ ഉറക്കം
· ക്രാഷ് ഡയറ്റുകള്‍ ഒഴിവാക്കുക (വളരെ കുറഞ്ഞ കാലയളവില്‍ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ വേണ്ടി വളരെ കുറച്ച് കലോറി മാത്രമുള്ള പോഷക സമതുലിതമല്ലാത്ത ഭക്ഷണരീതിയാണ് ക്രാഷ് ഡയറ്റ്.
· സോഷ്യല്‍ മീഡിയയിലെ ഡയറ്റ് ട്രെന്‍ഡുകള്‍ അന്ധമായി പിന്തുടരരുത്.
· ഫുഡ് ലേബലുകള്‍ വായിക്കുന്ന ശീലം വളര്‍ത്തുക.
· പഞ്ചസാര, ഉപ്പ്, ട്രാന്‍സ് ഫാറ്റ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
യുവത്വത്തില്‍ സ്വീകരിക്കുന്ന നല്ല ഭക്ഷണശീലങ്ങളാണ് ഭാവിയില്‍ ആരോഗ്യം നിര്‍ണ്ണയിക്കുന്നത്. അതിനാല്‍ സമീകൃതമായ ഭക്ഷണവും വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുക.
Preethi R Nair
Chief Clinical Nutritionist
SUT Hospital, Pattom,TVM
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |