SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.45 AM IST

സ്‌ത്രീകളിലെ മൂലക്കുരു; നിങ്ങൾ ഈ ശീലങ്ങൾ ഉള്ളവരാണെങ്കിൽ സൂക്ഷിക്കുക, ആദ്യ ലക്ഷണങ്ങൾ അവഗണിക്കരുത്

hemorrhoids

മാറിയ ജീവിതശൈലിയിയുടെ ഭാഗമായി വർദ്ധിച്ചുവരുന്ന രോഗങ്ങളുടെ പട്ടികയിൽ പ്രധാനമാണ് മൂലക്കുരു. മുൻകാലങ്ങളിൽ പുരുഷന്മാരിലാണ് മൂലക്കുരു അധികമായി കണ്ടിരുന്നതെങ്കിലും ഇന്ന് സ്‌ത്രീകളിലും ഇത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മലദ്വാരത്തിനകത്തോ പുറത്തോ ഉള്ള രക്തക്കുഴലുകളുടെ വീക്കം മൂലമാണ് മൂലക്കുരു സംഭവിക്കുന്നത്. കൃത്യസമയത്ത് പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇത് ശസ്‌ത്രക്രിയയിലേക്ക് നയിച്ചേക്കാം. മലദ്വാരത്തിനുള്ളിലെ ഞരമ്പുകൾക്ക് വീക്കം സംഭവിക്കുന്നതാണ് ആദ്യ ഘട്ടം. അതിനാൽ പുറമെ തടിപ്പു കാണാൻ സാധിക്കണമെന്നില്ല. പ്രത്യേകിച്ച് വേദനയും അനുഭവപ്പെടില്ല. എന്നാൽ മലമൂത്രവിസർജന സമയത്ത് രക്തസ്രാവം ഉണ്ടാകുന്നത് മൂലക്കുരുവിന്റെ പ്രധാന ലക്ഷണമായി കണക്കാക്കാം.

  • ഭക്ഷണത്തിൽ നാരിന്റെ അഭാവവും ജലത്തിന്റെ ഉപഭോഗം കുറയുന്നതും മലം കഠിനമാകുന്നതിന് കാരണമാകുന്നു. ഇത് സിരകളിൽ സമ്മർദവും വീക്കവും ഉണ്ടാക്കുന്നു. ഇത് കാലക്രമത്തിൽ മൂലക്കുരുവായി മാറാം.
  • മണിക്കൂറുകളോളം ഒരേ സ്ഥലത്ത് ഇരുന്ന് ജോലി ചെയ്യുന്ന സ്‌ത്രീകൾക്ക് ഗുദഭാഗത്ത് നിരന്തരമായ സമ്മർദ്ദം അനുഭവപ്പെടുന്നു. ഇത് മൂലക്കുരു ക്ഷണിച്ചുവരുത്തുന്നു.
  • ഇടയ്‌ക്കിടെയുള്ള വയറിളക്കം ഗുദഭാഗത്ത് അസ്വസ്ഥത വർദ്ധിപ്പിക്കുന്നു. കൂടാതെ, ഒരാളുടെ കഴിവിനപ്പുറം ഭാരമുള്ള വസ്‌തുക്കൾ ഉയർത്തുന്നതും ആന്തരിക സമ്മർദം വർദ്ധിപ്പിക്കുന്നു.
  • തുടർച്ചയായി ഫാസ്‌റ്റ് ഫുഡുകളും പുറത്തുനിന്നുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് മലം കഠിനമാകുന്നതിന് കാരണമാകാം. ഇതും മൂലക്കുരുവിലേക്ക് നയിക്കാം
  • രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ എത്രയും വേഗം ചികിത്സ തേടുന്നതാണ് നല്ലത്. അല്ലെങ്കിൽ കാലക്രമത്തിൽ ശസ്‌ത്രക്രിയകൾ ആവശ്യമായി വന്നേക്കാം.

ഗർഭിണികളിലെ മൂലക്കുരു

ഈ സമയം ഗർഭാശയം വളരുന്നതിനാൽ പെൽവിക് പ്രദേശത്തെ സിരകളിൽ സമ്മർദം അധികമാകുന്നു. ഇത് മലാശയത്തിലെ രക്തക്കുഴലുകൾ വീർക്കുന്നതിനും മൂലക്കുരു ഉണ്ടാകുന്നതിനും കാരണമാകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE