ജീവന്റെ നിലനിൽപ്പിന് തന്നെ വളരെ ആവശ്യമായ ഘടകമാണ് മണ്ണ്. എന്നാൽ ലോകമെമ്പാടും മണ്ണിലെ ജൈവവൈവിദ്ധ്യം കുറഞ്ഞുവരുന്നത് കൃഷിയ്ക്കും ആരോഗ്യകരമായ ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാണ്. മണ്ണിലെ ജൈവവൈവിദ്ധ്യങ്ങളെക്കുറിച്ച് മനുഷ്യർ തിരിച്ചറിയാനായി 2021ൽ സ്വിറ്റ്സർലൻഡിലെ സ്യൂറിച്ച് സർവകലാശാലയും കാർഷിക ഗവേഷണ കേന്ദ്രമായ അഗ്രോസ്‌കോപ്പും ചേർന്ന് 'പ്രൂഫ് ബൈ അണ്ടർ പാന്റ്സ്' എന്ന പേരിൽ ഒരു ഗവേഷണം നടത്തി.
ഇതിന്റെ ഭാഗമായി 1000 പേരോട് സ്വിറ്റ്സർലൻഡിലെ വിവിധ ഇടങ്ങളിൽ 2000ത്തിലധികം ജോഡി കോട്ടൻ അടിവസ്ത്രവും ടീ ബാഗുകളും കുഴിച്ചിടാൻ നിർദേശിച്ചു. രണ്ട് മാസത്തിന് ശേഷം ഇത് കുഴിച്ചെടുത്ത് ഫോട്ടെയെടുക്കാനും മണ്ണിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് ലാബിലേക്ക് അയക്കാനും നിർദേശിച്ചു.
ഇതിൽ ഗവേഷകർ കണ്ടെത്തിയ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. കോട്ടൺ അടിവസ്ത്രങ്ങൾ ഓരോ സ്ഥലത്തും വ്യത്യസ്ത സമയങ്ങളിലാണെന്ന് ജീർണിച്ചതെന്ന് ഗവേഷകർ കണ്ടെത്തി. മണ്ണിനടിയിൽ നടക്കുന്ന ജൈവപ്രവർത്തനങ്ങളുടെ രീതിയെ കുറിച്ച് മനസിലാക്കാൻ ഇത് കൂടുതൽ സഹായകമായി. മണ്ണിലെ സൂക്ഷ്മ ജീവികളും മറ്റ് ജീവജാലങ്ങളും കൂടുതൽ സജീവമായിരുന്ന സ്ഥലങ്ങളിൽ കോട്ടൺ അടിവസ്ത്രങ്ങൾ വേഗത്തിൽ വിഘടിച്ചതായി കണ്ടെത്തി. എന്നാൽ ജൈവപ്രവർത്തനം കുറവായിരുന്ന മണ്ണിൽ വിഘടനം താരതമ്യേന പതുക്കെയായിരുന്നു.
ആളുകളുടെ പുന്തോട്ടങ്ങളിൽ വേഗത്തിൽ ജീർണിച്ചെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. എന്നാൽ പുൽത്തകിടികളിൽ ഇത് കുറവാണ്. അടിവസ്ത്രം വേഗം ജീർണിക്കുന്ന അവസ്ഥ മണ്ണിലെ ഫലഭൂയിഷ്ഠതയെയും പോഷകത്തെയും സൂചിപ്പിക്കുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു. മണ്ണിന്റെ പ്രവർത്തനം പൊതുജനങ്ങൾ പെട്ടെന്ന് മനസിലാക്കി കൊടുക്കാനാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്ന് ഗവേഷകർ പറയുന്നു. ഇതോടൊപ്പം ആരോഗ്യമുള്ള മണ്ണ് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് ശ്രദ്ധ ചെലുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
Researchers in Switzerland asked 1,000 volunteers to bury more than 2,000 pairs of cotton underwear and tea bags at different locations to study soil biodiversity. After two months, the items were dug up and examined to measure biological activity in the soil. Underwear decomposed faster in areas with more active soil organisms, providing a simple way to assess soil health and biological activity.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |