ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പ് നിർമിച്ച് വെറും മൂന്ന് ദിവസംകൊണ്ട് 13കാരി സമ്പാദിച്ചത് രണ്ടര ലക്ഷം രൂപ. ചൈനയിലെ സൂ ഷുഹാൻ എന്ന പെൺകുട്ടിയാണ് എഐ സ്റ്റഡി ആപ്പ് നിർമിച്ച് 18,000 യ്വാൻ (ഏകദേശം 2.5 ലക്ഷം രൂപ) സമ്പാദിച്ചത്. കോഡിംഗിനെക്കുറിച്ച് യാതൊരു അറിവും ഇല്ലാതെയാണ് കുട്ടികളുടെ പഠനരീതികൾ മനസിലാക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന ആപ്പ് ഷുഹാൻ വികസിപ്പിച്ചത്. കുട്ടികളെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആപ്പ് സഹായിക്കുന്നു.
അടുത്തിടെ ഹാംസോയിൽ നടന്ന എഐ പ്രോഡക്‌ട് മാർക്കറ്റിംഗ് മത്സരത്തിൽ ഷുവാൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. 5000 യ്വാൻ (ഏകദേശം 70,000 രൂപ) ആയിരുന്നു സമ്മാനം. 50 പേരാണ് മത്സരാർത്ഥികളായുണ്ടായിരുന്നത്. വിധികർത്താക്കളില്ലാതിരുന്ന മത്സരത്തിൽ എഐ ഉത്‌പന്നത്തിലൂടെ സമ്പാദിക്കുന്ന തുകയനുസരിച്ചാണ് വിജയികളെ നിർണയിച്ചത്.
ഓൺ സൈറ്റ് എന്ന് ഇംഗ്ളീഷിൽ അർത്ഥം വരുന്ന 'സായ് ചാംഗ്' എന്നാണ് ആപ്പിന്റെ പേര്. കുട്ടികൾ പഠിക്കുന്ന സമയത്ത് അവരുടെ നിരീക്ഷണം നടത്തുകയാണ് ആപ്പ് ചെയ്യുന്നത്. മാതാപിതാക്കളുടെ ഫോട്ടോ അപ്പ്‌ലോഡ് ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്. തുടർന്ന് ആപ്പ് ഒരു വെർച്വൽ പാരന്റ് ആയി പ്രവർത്തിക്കും. കുട്ടി പഠന സ്ഥലത്തുനിന്ന് മാറിയാലോ മൊബൈലിൽ കളിക്കുകയാണെങ്കിലോ ആപ്പ് മാതാപിതാക്കളെ അറിയിക്കും.
'മാതാപിതാക്കൾ വളരെ തിരക്കിലായിരുന്നതിനാൽ ഞാൻ പഠിക്കുമ്പോൾ ശ്രദ്ധിക്കാൻ അവർക്ക് സമയമില്ലായിരുന്നു. ഗൃഹപാഠം ചെയ്യുമ്പോൾ പലപ്പോഴും എന്റെ ശ്രദ്ധ മാറുകയും ഫോൺ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്റെ സഹപാഠികളിൽ പലരും സമാനമായ വെല്ലുവിളികൾ നേരിടുന്നു. അങ്ങനെയാണ് ഒരു ഡിജിറ്റൽ പാരന്റ് ക്ലോൺ സൃഷ്ടിക്കാൻ ഞാൻ തീരുമാനിച്ചത്'- ഷുഹാൻ വ്യക്തമാക്കി.
A 13-year-old Chinese girl, Su Shuhan, developed an AI study app named 'Sai Chang', earning approximately 2.5 lakh rupees (18,000 Yuan) in just three days. The app helps parents monitor children's study habits, notifying them if a child gets distracted or uses a phone. Shuhan created it without prior coding knowledge to address her own study challenges.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |