SignIn
Kerala Kaumudi Online
Sunday, 07 June 2026 4.48 PM IST

ഒരു കിലോ വെണ്ടയ്ക്കയുടെ വില 7,250 രൂപ; ഇത്രയും ഡിമാൻഡോയെന്ന് സോഷ്യൽ മീഡിയ

ladys-fingers

കേരളത്തിൽ സർവസാധാരണമായി കാണുന്ന ഒന്നാണ് വെണ്ടയ്ക്ക. എന്നാൽ രൂപവും രാജ്യവും മാറുന്നതനുസരിച്ച് വെണ്ടയ്ക്കയുടെ വിലയിൽ വരുന്നമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ഇന്ത്യ വംശജനായ ആശിഷ് അഹൂജ എന്ന യുവാവാണ് ഇതുസംബന്ധിച്ച് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മസാല ചേർത്ത വെണ്ടയ്‌ക്കയുടെ വിലയാണ് ഇന്ത്യക്കാരെ ഞെട്ടിച്ചത്.

അമേരിക്കയിലെ ഒരു സൂപ്പർ മാർക്കറ്റിൽ സ്നാക്ക് പാക്കറ്റിൽ മസാല വെണ്ടയ്ക്ക് വിൽപനയ്ക്ക് വച്ചിട്ടുണ്ട്. 85ഗ്രാം മാത്രം തൂക്കമുള്ള ഈ വെണ്ടയ്ക്കയ്ക്ക് 6.50 യുഎസ് ഡോളറാണ് വില. അതായത് ഇന്ത്യൻ രൂപ ഏകദേശം 600 രൂപ. ഈ കണക്കുവച്ച് നോക്കുകയാണെങ്കിൽ ഒരു കിലോ വെണ്ടയ്ക്കയുടെ വില 7,250 രൂപയായിരിക്കുമെന്നും യുവാവ് വീഡിയോയിൽ പറയുന്നു.

അമേരിക്കയിൽ ലെയ്സിന്റെ വലിയൊരു പാക്കറ്റിന് വെറും 2.50 ഡോളർ (ഇന്ത്യൻ രൂപ 200 രൂപ) മാത്രമാണെന്നും യുവാവ് പറയുന്നു. അമേരിക്കയിൽ വെണ്ടയ്ക്ക അധികം വിളയാത്തത് കൊണ്ടാകാം ഈ അമിതവിലയെന്നും ആശിഷ് വ്യക്തമാക്കുന്നുണ്ട്. വീഡിയോ പെട്ടെന്ന് തന്നെ വെെറലായി. നിരവധിപേരാണ് കമന്റും ലെെക്കുമായി രംഗത്തെത്തുന്നത്.

'ഇന്ത്യയിൽ കിലോയ്ക്ക് 40 രൂപ മുതൽ 80 രൂപവരെയാണ്. അമേരിക്കയിൽ ഇത്രയും വലിയ മാറ്റമോ?​',​ 'ഞാൻ കുറച്ച് വെണ്ടയ്ക്ക അമേരിയിലേക്ക് ഇറക്കുമതി ചെയ്യാം',​ 'വെണ്ടയ്ക്കയ്ക്ക് ഇത്രയും ഡിമാൻഡോ? വില കേട്ട് ഞാൻ ഞെട്ടിപോയി'- ഇങ്ങനെ പോകുന്നു കമന്റുകൾ.

A post shared by Ashish Ahuja | Indian in the US 🇺🇸 (No filters) (@ashishahuja.usa)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIRAL, VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY