SignIn
Kerala Kaumudi Online
Thursday, 17 September 2026 2.45 AM IST

വീഡിയോ എഡിറ്റർ നിയമനം

aa

തിരുവനന്തപുരം: സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്കറൂട്ട്സിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, ഫിലിം, ബി.എഫ്.എ, അല്ലെങ്കിൽ അനുബന്ധവിഷയത്തിൽ ബിരുദമാണ് അടിസ്ഥാനയോഗ്യത. ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിംഗ് മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.

അഡോബി ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റർ, പ്രീമിയർപ്രോ, ആഫ്റ്റർ ഇഫക്ട്സ്, എഫ്.സി.പി., ഡാവിഞ്ചി റിസോൾവ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. 25 ന് മുൻപായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്കറൂട്ട്സ്, നോർക്ക സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം–695014 എന്ന വിലാസത്തിൽ തപാലിലോ norka.pro@gmail.com എന്ന മെയിലിലോ അപേക്ഷിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDEO EDITOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA