SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.47 PM IST

ഗ്രാമിന് 80,000 രൂപ, സ്വർണമോ വെള്ളിയോ അല്ല; ലോകത്തിലെ ഏറ്റവും വില കൂടിയ നിറം ഇതാണ്

READ ENGLISH VERSION

colours

സ്വർണത്തെക്കാളും വെള്ളിയെക്കാളും വേറെയൊരു നിറത്തിന് വിലയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പക്ഷേ വിശ്വസിച്ചേ മതിയാകൂ. അൾട്രാമറെെൻ ബ്ലൂ എന്ന നിറമാണ് അത്. ഇന്ന് വിപണിയിൽ ഒരുഗ്രാം ശുദ്ധമായ അൾട്രാമറെെൻ ബ്ലൂവിന് 80,000 രൂപയിൽ കൂടുതൽ വിലവരും. ലാപിസ് ലാസുലിയിൽ നിന്നാണ് ഇത് വേർതിരിച്ചെടുക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ലാപിസ് ലാസുലി ഖനികളുള്ളത്. കടും നീലനിറത്തിൽ സ്വർണത്തരികൾ പാകിയ ഈ കല്ല് നക്ഷത്രങ്ങൾ നിറഞ്ഞ രാത്രിയെ ഓർമിപ്പിക്കുന്നതാണ്. അയ്യായിരത്തിലധികം വർഷങ്ങൾക്ക് മുൻപ് തന്നെ പുരാതന ഈജിപ്റ്റിലേക്കും മെസൊപ്പൊട്ടേമിയയിലേക്കും ഈ കല്ല് കയറ്റുമതി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. ഈജിപ്ഷ്യൻ ഫറവോമാരുടെ ആഭരണങ്ങളിലും ഭരണാധികാരികളുടെ ആഭരണങ്ങളിൽ ഈ നീലസ്വർണം പതിച്ചിരുന്നു.

'കടലിനക്കരെ നിന്ന് വരുന്നത്' എന്ന അർത്ഥമുള്ള 'ആൾട്രാമറീസ്' എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് അൾട്രാമറെെൻ എന്ന പേര് ലഭിച്ചത്. ഏഷ്യയിൽ നിന്ന് കടൽ കടന്ന് യൂറോപ്പിലെത്തിയിരുന്ന ഈ നിറം മദ്ധ്യകാലഘട്ടത്തിൽ സ്വർണത്തേക്കാൾ മൂല്യമുള്ളതായിരുന്നു. ലാപിസ് ലാസുലി കല്ല് പൊടിച്ച് അതിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്ത് ശുദ്ധമായ പിഗ്മെന്റ് വേർതിരിച്ചെടുക്കുന്നത് അതീവ ദുഷ്കരമായ പ്രക്രിയയാണ്. ശേഷം നീലനിറം വേർതിരിച്ചെടുക്കാൻ കല്ല് നന്നായി പൊടിച്ച് എണ്ണകളും രാസവസ്തുക്കളും ഉപയോഗിച്ച് ആവർത്തിച്ച് ശുദ്ധീകരിക്കുന്നു. ചെറിയ അളവ് നിറം ലഭിക്കാൻ പോലും വലിയ അദ്ധ്വാനം വേണ്ടിവരും. ഇത് അതിന്റെ വില ഉയർത്താൻ കാരണമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COLOR, COLOUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY